'കുടുങ്ങിയല്ലോ'; ബാറ്റ് ഗേജ് ടെസ്റ്റിൽ പരാജയപ്പെട്ട് രാഹുല്‍ തേവാടിയ (വിഡിയോ)

കഴിഞ്ഞ സീസണിൽ കൊൽക്കത്തയുടെ താരങ്ങളായ സുനില്‍ നരെയ്ന്‍, ആന്റിച് നോര്‍ക്യെ എന്നിവർ ബാറ്റ് ഗേജ് ടെസ്റ്റിൽ പരാജയപ്പെട്ടിരുന്നു.
Rahul Tewatia’s Bat
Rahul Tewatia’s Bat Fails Gauge Test During PBKS vs GT ClashHOT STAR/X
Updated on
1 min read

ചണ്ഡീഗഢ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഈ സീസണിലെ തുടക്കം ഗംഭീരമാക്കിയിരിക്കുയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. കൂപ്പർ കനോലിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് പഞ്ചാബിന്റെ വിജയത്തിലേക്ക് നയിച്ചത്. താരം 44 പന്തിൽ നിന്ന് പുറത്താകാതെ 72 റൺസ് നേടിയത് കിങ്സ് ഇലവന്റെ വിജയത്തിന്റെ തിളക്കം കൂട്ടി. എന്നാൽ, മത്സരത്തിൽ മറ്റൊരു ട്വിസ്റ്റ് കൂടി സംഭവിച്ചിരുന്നു.

Rahul Tewatia’s Bat
ഐപിഎൽ ബ്രോഡ്കാസ്റ്റ് എഞ്ചിനീയർ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

ഗുജറാത്ത് ടൈറ്റന്‍സിന്റെ താരം രാഹുല്‍ തേവാടിയ ബാറ്റിങ്ങിന് ഇറങ്ങിയപ്പോഴാണ് സംഭവം. ബാറ്റിന്റെ അളവ് പരിശോധിക്കുന്ന ഗേജ് ടെസ്റ്റിൽ (gauge test) താരം പരാജയപ്പെട്ടു. തേവാടിയയുടെ ബാറ്റ് പ്രത്യേക ഉപകരണത്തിലൂടെ (Bat Gauge) അംപയർ കടത്തി വിടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുക ആയിരുന്നു. ഇതോടെ മറ്റൊരു ബാറ്റുമായി എത്താൻ താരത്തോട് അംപയർ ആവശ്യപ്പെട്ടു.

Rahul Tewatia’s Bat
കൂപ്പറിന്റെ 'സൂപ്പർ' വെടിക്കെട്ടിൽ തകർന്ന് ഗുജറാത്ത്; പഞ്ചാബിന് ആദ്യ ജയം

തുടർന്ന്, മറ്റൊരു ബാറ്റുമായി സഹതാരം ഗ്രൗണ്ടിൽ എത്തി. ആ ബാറ്റ് ഗേജ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയതോടെയാണ് രാഹുല്‍ തേവാടിയയെ അംപയർ ബാറ്റിങ് ആരംഭിക്കാൻ അനുവദിച്ചത്. മത്സരത്തിൽ 10 പന്തിൽ നിന്ന് 11 റൺസ് നേടാൻ താരത്തിനെ സാധിച്ചുള്ളൂ.

Rahul Tewatia’s Bat
അസ്സൂറിപ്പടയുടെ 'കഷ്ടകാലം' തുടരുന്നു; പ്ലേ-ഓഫ് ഫൈനലിൽ ഇറ്റലിക്ക് തോൽവി, ലോകകപ്പിൽ നിന്ന് പുറത്ത്

കഴിഞ്ഞ സീസണിൽ കൊൽക്കത്തയുടെ താരങ്ങളായ സുനില്‍ നരെയ്ന്‍, ആന്റിച് നോര്‍ക്യെ എന്നിവർ ബാറ്റ് ഗേജ് ടെസ്റ്റിൽ പരാജയപ്പെട്ടിരുന്നു. ബാറ്റിൽ നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധനയാണ് ബാറ്റ് ഗേജ് ടെസ്റ്റ് എന്ന് പറയുന്നത്. ഇത്തരം രൂപമാറ്റം വരുത്തിയ ബാറ്റ് ഉപയോഗിച്ച് കളിക്കുമ്പോൾ പ്രത്യേക ആനുകൂല്യം ബാറ്റർക്ക് ലഭിക്കും. ഇതൊഴിവാക്കാനാണ് പരിശോധന നടത്തുന്നത്.

Summary

Rahul Tewatia’s Bat Fails Gauge Test During PBKS vs GT Clash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com