പഞ്ചാബും രാജസ്ഥാനും തോറ്റത് ചെന്നൈയ്ക്ക് 'ലക്ക്'; 3 സ്ഥാനങ്ങൾക്കായി 7 ടീമുകൾ!

റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരു പ്ലേ ഓഫ് ഉറപ്പിച്ചു
sanju samson training
chennai super kingsx
Updated on
1 min read

ചെന്നൈ: പഞ്ചാബ് കിങ്സ് തുടരെ ആറ് മത്സരങ്ങൾ തോറ്റതും രാജസ്ഥാൻ തുടരെ മൂന്ന് മത്സരങ്ങൾ തോൽക്കുകയും ചെയ്തതോടെ ഐപിഎൽ പ്ലേ ഓഫ് സാധ്യത കൂടുതൽ സങ്കീർതയിലേക്ക് നീങ്ങുന്നു. റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരു പ്ലേ ഓഫ് ഉറപ്പിച്ചതോടെ മൂന്ന് സ്ഥാനങ്ങൾക്കായി 7 ടീമുകൾ ഫലത്തിൽ രം​ഗത്തുണ്ടെന്ന അവസ്ഥയാണ് നിലവിൽ. ഞായറാഴ്ച പഞ്ചാബിനെ ആറാം തോൽവിയിലേക്ക് തള്ളിയിട്ടാണ് ആർസിബി പ്ലേ ഓഫ് ഉറപ്പിച്ചത്. രാജസ്ഥാനെ വീഴ്ത്തി ‍ഡൽഹി ക്യാപിറ്റൽസും പ്ലേ ഓഫ് റെയ്സിൽ എത്തിയതോടെയാണ് കാര്യങ്ങൾ വീണ്ടും കുഴഞ്ഞു മറിഞ്ഞത്.

നിലവിൽ ​ഗുജറാത്ത് ടൈറ്റൻസിന്റെ പ്ലേ ഓഫ് സാധ്യത 99.2 ശതമാനമാണ്. സൺറൈസേഴ്സ് ഹൈദരാബാദിനു 75 ശതമാനവും സാധ്യത നിൽക്കുന്നു. ആർസിബി സ്ഥാനം ഉറപ്പിക്കുകയും ​ഗുജറാത്ത്, ഹൈദരാബാദ് ടീമുകൾ സാധ്യതയിൽ മുന്നിൽ നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ശരിക്കും നാലാം സ്ഥാനത്തേക്കാണ് പോരാട്ടം നടക്കുന്നത്. പഞ്ചാബ് കിങ്സിനു നിലവിൽ 31.1 ശതമാനമാണ് സാധ്യത. ചെന്നൈക്ക് 35.5 ശതമാനം. രാജസ്ഥാന് 34.8 ശതമാനവും പ്ലേ ഓഫ് സാധ്യത നിൽക്കുന്നു.

sanju samson training
ഹാട്രിക്ക് തോല്‍വി! രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത ത്രിശങ്കുവില്‍; 5 വിക്കറ്റിന് വീഴ്ത്തി ഡല്‍ഹി

പഞ്ചാബ്, രാജസ്ഥാൻ ടീമുകളുടെ തോൽവി ചെന്നൈ സൂപ്പർ കിങ്സിനു ലോട്ടറിയായി മാറുകയാണ്. ഒരു മത്സരമാണ് 16 പോയിന്റുള്ള ​ഗുജറാത്ത് ടൈറ്റൻസിനു ശേഷിക്കുന്നത്. ഈ മത്സരം ചെന്നൈ സൂപ്പർ കിങ്സുമായാണ്. ഈ മത്സരത്തിൽ ജയിച്ചാൽ ചെന്നൈയ്ക്ക് പ്രതീക്ഷ കൂടുതൽ സജീവമാക്കാം. 12 കളിയിൽ ആറ് ജയവും തോൽവിയുമുള്ള ചെന്നൈ 12 പോയിന്റുമായി ആറാം സ്ഥാനത്താണ്. അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാൽ ചെന്നൈക്ക് 16 പോയിന്റാകും. മികച്ച വിജയവും നെറ്റ്റൺറേറ്റും ആണെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പവുമാകും.

അടുത്ത രണ്ട് മത്സരങ്ങളിൽ രാജസ്ഥാൻ ഒരു കളി മാത്രം ജയിക്കുകയും പഞ്ചാബ് അവരുടെ അവസാന കളിയും തോൽക്കുകയും ചെയ്താൽ ചെന്നൈക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. അടുത്ത രണ്ട് മത്സരങ്ങളും ചെന്നൈ നിർബന്ധമായും ജയിച്ചിരിക്കണം. ഒന്നിൽ തോറ്റാൽ സാധ്യതകൾ വലിയ തോതിൽ കുറയും. എങ്കിലും 13 പോയിന്റുള്ള പഞ്ചാബ് അടുത്ത മത്സവും 12 പോയിന്റുള്ള രാജസ്ഥാൻ ഇനിയുള്ള രണ്ട് കളികളും തോറ്റാലാണ് ചെന്നൈക്ക് സാധ്യത നിൽക്കുന്നത്. 14 പോയിന്റുമായി സിഎസ്കെയ്ക്ക് ആ സാഹചര്യത്തിൽ പ്ലേ ഓഫിലെത്താം. രണ്ട് കളിയും തോറ്റാൽ ചെന്നൈ പുറത്താകും.

sanju samson training
റാസിഖ് 'സലാം'... പഞ്ചാബിനെ എറിഞ്ഞൊതുക്കി ബംഗളുരു; പ്ലേ ഓഫിലെത്തി
Summary

IPL 2026 playoff race: chennai super kings chances

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com