റാസിഖ് 'സലാം'... പഞ്ചാബിനെ എറിഞ്ഞൊതുക്കി ബംഗളുരു; പ്ലേ ഓഫിലെത്തി

ബംഗളുരുവിനായി റാസിഖ് സലാം മൂന്നും ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
IPL 2026
RCB Defeat Punjab Kings by 23 Runs to Stay Top of IPL Points Table with 18 Points.RCB/X
Updated on
2 min read

ധര്‍മശാല: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെ 23 റൺസിന് പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്‌സ് ബംഗളുരു. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് മാത്രമേ പഞ്ചാബിന് കഴിഞ്ഞുള്ളു. ജയത്തോടെ 18 പോയിന്റുമായി ബംഗളുരു പ്ലേ ഓഫിലെത്തി.

IPL 2026
വെറും 15 പന്തില്‍ 50, 19 പന്തില്‍ 62! വനിതാ ടി20യില്‍ ലോക റെക്കോര്‍ഡ്; ചരിത്രമെഴുതി പാക് ക്യാപ്റ്റന്‍ ഫാത്തിമ സന

223 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ പഞ്ചാബിന് മോശം തുടക്കമാണ് ബാറ്റർമാർ സമ്മാനിച്ചത്. ഓപ്പണർമാരായ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ് രണ്ട് റൺസിനും സഹ ഓപ്പണര്‍ പ്രിയാംശ് ആര്യ പൂജ്യത്തിനും പുറത്തായി. നായകൻ ശ്രേയസ് അയ്യർ ഒരു റൺ എടുത്ത് മടങ്ങിയതായതോടെ കളി ബംഗളുരുവിന്റെ വഴിയിലെത്തി. മൂന്നാമനായി കളത്തിലെത്തിയ കൂപ്പര്‍ കോണോലി 37 റൺസ് നേടിയതോടെ ടീം മത്സരത്തിലേക്ക് തിരിച്ചു വന്നു.

IPL 2026
'സുരക്ഷിതമായി സ്കോർ ചെയ്യു'; ഫിഫ ലോകകപ്പ് തീമിൽ 'കോണ്ടം'; ആരാധകർക്ക് സൗജന്യം

സൂര്യാംശ് ഷെഡ്‌ജെ 22 പന്തിൽ 35 റൺസ് നേടി കൂപ്പര്‍ കോണോലിക്ക് മികച്ച പിന്തുണ നൽകി. ഇരുവരും പുറത്തായോതോടെ പകരമെത്തിയ മാർക്കസ് സ്‌റ്റോയിനിസും, ശശാങ്ക് സിങ്ങും ചേർന്ന് കളി പഞ്ചാബിന്റെ വരുതിയിൽ എത്തിച്ചു. ഇരുവരും ചേർന്ന് 67 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ട്ടിച്ചത്. ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തിൽ മാർക്കസ് സ്‌റ്റോയിനിസ് വിക്കറ്റിന്റെ മുന്നിൽ കുടുങ്ങിയതോടെ മത്സരം പഞ്ചാബ് വീണ്ടും കൈവിട്ടു.

IPL 2026
അഫ്​ഗാൻ ക്രിക്കറ്റ് താരം റഹ്മത്ത് ഷാ മരിച്ചു? ആരാധകരെ 'ടെൻഷനടിപ്പിച്ച്' അനുശോചന കുറിപ്പ്

അവസാന ഘട്ടത്തിൽ അസ്മതുല്ല ഒമര്‍സായ് (14 റൺസ്) നടത്തിയ ഒറ്റയാൾ പോരാട്ടവും പാഴായി. ഇതോടെ മത്സരത്തിൽ 23 റൺസിന്റെ തോൽവി പഞ്ചാബ് വഴങ്ങുക ആയിരുന്നു. ബംഗളുരുവിനായി റാസിഖ് സലാം മൂന്നും ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

IPL 2026
'54 സെഞ്ച്വറികളുണ്ട്, ഇനി എന്താണ് അയാൾ ബോധ്യപ്പെടുത്തേണ്ടത്!'

നേരത്തെ, ടോസ് നേടിയ പഞ്ചാബ് ബംഗളുരുവിനെ ബാറ്റിങ്ങിന് അയക്കുക ആയിരുന്നു. ഓപ്പണറായ ജേക്കബ് ബെതേൽ നിരാശപെടുത്തിയപ്പോൾ വിരാട് കോഹ്‌ലി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 37 പന്തിൽ 58 റൺസ് അടിച്ചെടുത്ത വിരാട് കോഹ്‌ലിയെ യുസ്‍വേന്ദ്ര ചഹലാണ് പുറത്താക്കി. തുടർന്ന് കളത്തിലെത്തിയ ദേവ്ദത്ത് പടിക്കൽ 25 പന്തിൽ 45 റൺസും നേടി പുറത്തായി.

IPL 2026
റണ്ണിനായി ഓടി, പിന്നെ തിരിഞ്ഞോടി ക്രീസിലേക്ക് ഡൈവ്; കെകെആർ താരത്തിന്റെ അസാധാരണ ഔട്ട്! ഹെൽമെറ്റ് വലിച്ചെറിഞ്ഞു, കത്തും വിവാദം (വിഡിയോ)

നാലാമനായി കളത്തിലിറങ്ങിയ വെങ്കടേഷ് അയ്യർ മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചത്. പുറത്താകാതെ 40 പന്തിൽ 73 റൺസ് ആണ് താരം നേടിയത്. നാല് സിക്സറുകളും 8 ഫോറും അടങ്ങുന്നത് ആയിരുന്നു താരത്തിന്റെ ഇന്നിങ്സ്. പഞ്ചാബിനായി ഹർപ്രീത് ബ്രാർ രണ്ട് വിക്കറ്റും യുസ്‍വേന്ദ്ര ചഹൽ, അർഷ് ദീപ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Summary

RCB Defeat Punjab Kings by 23 Runs to Stay Top of IPL Points Table with 18 Points.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com