7 ടീമുകൾ 4 സ്ഥാനങ്ങൾ; ഇനി ജീവൻമരണം; ഐപിഎൽ പ്ലേ ഓഫ് സാധ്യതകൾ അറിയാം

ആർസിബി, ഹൈദരാബാദ്, ​ഗുജറാത്ത് ടീമുകൾക്ക് 14 പോയിന്റുകൾ
IPL 2026
IPL 2026x
Updated on
2 min read

മുംബൈ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരു മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയതോടെ പ്ലേ ഓഫിൽ എത്താനുള്ള മത്സരം കൂടുതൽ സങ്കീർണമായി. ആര്‍സിബി, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ക്ക് നിലവില്‍ 11 കളിയില്‍ നിന്നു 14 പോയിന്റുകളുണ്ട്. നെറ്റ് റണ്‍റേറ്റിന്റെ വ്യത്യാസത്തിലാണ് മൂന്ന് ടീമുകളും ആദ്യ മൂന്നില്‍ നില്‍ക്കുന്നത്. നാലാം സ്ഥാനത്തുള്ള പഞ്ചാബ് കിങ്‌സിന് 10 കളിയില്‍ നിന്നു 13 പോയിന്റുണ്ട്. ഇന്ന് പഞ്ചാബ് ഡല്‍ഹിയെ നേരിടും. ഇന്ന് ജയിച്ചാല്‍ 15 പോയിന്റോടെ അവര്‍ക്ക് പ്ലേ ഓഫ് ഉറപ്പിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്.

റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരു

11 മത്സരങ്ങളിൽ നിന്നു 14 പോയിന്റാണ് നിലവിൽ ആർസിബിക്കുള്ളത്. അടുത്ത കലി ജയിച്ചാൽ അവർക്ക് പ്ലേ ഓഫിലെത്താം. മികച്ച നെറ്റ് റൺറേറ്റും അവർക്കുണ്ട്. +1.103 ആണ് അവരുടെ നെറ്റ്റേറ്റ്. പ്ലേ ഓഫിലെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്നായിരിക്കും അവർ ലക്ഷ്യമിടുന്നത്. കൊൽക്കത്ത, പഞ്ചാബ്, ഹൈദരാബാദ് ടീമുകൾക്കെതിരെയാണ് ആർസിബിയുടെ അവസാന മൂന്ന് മത്സരങ്ങൾ.

സൺറൈസേഴ്സ് ഹൈദരാബാദ്

11 കളിയിൽ നിന്നു 14 പോയിന്റാണ് എസ്ആർഎചിനുമുള്ളത്. ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ചാൽ അവരും അവസാന നാലിലെത്തും. ഈ മാസം 22നു നടക്കുന്ന ആർസിബിക്കെതിരായ പോരാട്ടം പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരെ ഒരുപക്ഷേ നിർണയിച്ചേക്കാം. ചെന്നൈ, ​ഗുജറാത്ത് ടീമുകൾക്കെതിരെയാണ് അവരുടെ മറ്റ് മത്സരങ്ങൾ. നിലവിൽ +0.737 ആണ് അവരുടെ നെറ്റ്റൺറേറ്റ്.

IPL 2026
രോഹിത്, സൂര്യ, തിലക്, മുംബൈ ഇന്ത്യൻസ്... എല്ലാവരേയും ഹർദിക് 'അൺ ഫോളോ' ചെയ്തു? സത്യം എന്താണ്

ഗുജറാത്ത് ടൈറ്റൻസ്

11 മത്സരങ്ങളില്‍ 14 പോയിന്‍റുമായി മൂന്നാം സ്ഥാനത്ത് ഉണ്ടെങ്കിലും മറ്റ് ടീമുകളെ അപേക്ഷിച്ച് കുറഞ്ഞ നെറ്റ് റൺ റേറ്റ് +0.228 ഗുജറാത്തിന് ഭീഷണിയാണ്. പ്ലേ ഓഫ് ഉറപ്പിക്കാൻ ഗുജറാത്തിന് രണ്ട് ജയങ്ങൾ അനിവാര്യമാണ്. ബാക്കിയുള്ള 3 കളികളില്‍ ഒരു മത്സരം പ്ലേ ഓഫ് പ്രതീക്ഷിക്കുന്ന ഹൈദരാബാദിനും ചെന്നൈക്കും പ്ലേ ഓഫിലെത്താന്‍ ഇപ്പോഴും സാധ്യത അവശേഷിപ്പിക്കുന്ന കൊല്‍ക്കത്തക്കുമെതിരെ ആണെന്നത് ഗുജറാത്തിന് വെല്ലുവിളിയാകും.

പഞ്ചാബ് കിങ്സ്

10 മത്സരങ്ങളില്‍ 13 പോയിന്‍റുള്ള പഞ്ചാബ് കിങ്സിനു പോയിന്‍റ് പട്ടികയിൽ നിലവിൽ നാലാം സ്ഥാനമാണെങ്കിലും സാങ്കേതികമായി ഏറ്റവും മികച്ച നിലയിലുള്ളത് പഞ്ചാബാണ്. അവസാന മൂന്ന് കളികളില്‍ തോറ്റെങ്കിലും മറ്റു ടീമുകളെക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ചതിന്‍റെ ആനുകൂല്യം പഞ്ചാബിനുണ്ട്. ഇനിയുള്ള 4 കളികളിൽ രണ്ടെണ്ണം ജയിച്ചാൽ 17 പോയിന്‍റോടെ പഞ്ചാബിന് അനായാസം പ്ലേ ഓഫിൽ എത്താം. പ്ലേ ഓഫിലെത്തില്ലെന്ന് ഉറപ്പായ ഡല്‍ഹി, മുംബൈ, ലഖ്നൗ എന്നിവരും ഒന്നാമതുള്ള ആര്‍സിബിയുമാണ് പഞ്ചാബിന്‍റെ ഇനിയുള്ള എതിരാളികള്‍. നെറ്റ് റൺറേറ്റ് +0.571.

ചെന്നൈ സൂപ്പർ കിങ്സ്

അഞ്ച് തവണ ചാംപ്യന്മാരായ ചെന്നൈക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. ബാക്കിയുള്ള 3 മത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ചാലും റൺ റേറ്റ് +0.185 കുറവായതിനാൽ മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിക്കേണ്ടി വരും. മൂന്ന് മത്സരങ്ങളും ജയിക്കുക എന്നതാണ് ചെന്നൈക്ക് മുന്നിലുള്ള ഏക വഴി. ഇതില്‍ ഒരു മത്സരം ലഖ്നൗവിനെതിരെ ആണെങ്കില്‍ മറ്റ് രണ്ട് കളികള്‍ ഗുജറാത്തിനും ഹൈദരാബാദിനുമെതിരെ ആണെന്നത് കടുത്ത വെല്ലുവിളിയാണ്. ലഖ്നൗവിനും ഗുജറാത്തിനുമെതിരായ മത്സരങ്ങള്‍ എവേ മത്സരങ്ങളുമാണ്. ആര്‍സിബി ഇന്നലെ ജയിച്ചതോടെ ഇനി എല്ലാ കളികളും ജയിക്കുക എന്നത് മാത്രമാണ് ചെന്നൈക്കു മുന്നിലെ ഏക വഴി.

IPL 2026
ഒരു ദിവസം '200 സിക്സുകൾ' തൂക്കും, രാവിലെ 5 മണിക്ക് തുടങ്ങും; ചെപ്പോക്കിലെ 'അഴിഞ്ഞാട്ടം' ധോനിയുടെ 'സ്പെഷ്യൽ ബാറ്റില്‍'!

രാജസ്ഥാൻ റോയൽസ്

11 മത്സരങ്ങളില്‍ 12 പോയിന്‍റുള്ള രാജസ്ഥാന്‍ റോയല്‍സും ചെന്നൈയുടെ അതേ അവസ്ഥയിലാണ്. അവസാന നാല് മത്സരങ്ങളിൽ മൂന്നിലും പരാജയപ്പെട്ടത് രാജസ്ഥാന് വലിയ തിരിച്ചടിയായി. നാലാം സ്ഥാനത്തെത്താൻ രാജസ്ഥാനും ചെന്നൈയും തമ്മിലായിരിക്കും പ്രധാന പോരാട്ടം. എന്നാല്‍ രാജസ്ഥാന്‍റെ അവസാന മൂന്ന് കളികള്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ലഖ്നൗവും മുംബൈയും പ്ലേ ഓഫ് പ്രതീക്ഷ ഏതാണ്ട് അവസാനിച്ച ഡല്‍ഹിയുമാണെന്നത് അവർക്ക് പ്രതീക്ഷ നൽകുന്നു.

കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്

10 മത്സരങ്ങളില്‍ 9 പോയിന്‍റുള്ള കൊല്‍ക്കത്ത അവസാന നാല് കളികളും ജയിച്ചെങ്കിലും പ്ലേ ഓഫ് സാധ്യതകൾ താരതമ്യേന കുറവാണ്. കൊല്‍ക്കത്ത പ്ലേ ഓഫിൽ എത്തണമെങ്കിൽ ബാക്കിയുള്ള 4 മത്സരങ്ങളും ജയിച്ച് 17 പോയിന്‍റിൽ എത്തണം. ഒരൊറ്റ തോൽവി പോലും കൊല്‍ക്കത്തക്ക് പുറത്തേക്കുള്ള വഴിയൊരുക്കും. ഗുജറാത്ത്, ആര്‍സിബി, മുംബൈ, ഡല്‍ഹി ടീമുകളെയാണ് കൊല്‍ക്കത്തക്ക് അവസാന നാല് കളികളില്‍ നേരിടേണ്ടത്.

മുംബൈ, ലഖ്നൗ, ഡൽഹി

മുംബൈ, ലഖ്നൗ ടീമുകളുടെ പ്ലേ ഓഫ് സാധ്യതകൾ അവസാനിച്ചു കഴിഞ്ഞു. ഇനിയുള്ള മൂന്ന് കളി ജയിച്ചാലും ഇരു ടീമുകൾക്കും 12 പോയിന്റേ കിട്ടു. ‍‍11 കളികളില്‍ 8 പോയിന്‍റ് മാത്രമുള്ള ഡല്‍ഹിയും പ്ലേ ഓഫ് കാണാതെ പുറത്താകലിന്‍റെ വക്കിലാണ്. കണക്കുകളിൽ മാത്രം സാധ്യത ബാക്കിയുള്ള ഡൽഹിക്ക് അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ പ്ലേ ഓഫിലെത്താൻ സാധിക്കൂ. അവശേഷിക്കുന്ന മൂന്ന് കളിയും ജയിച്ചാലും ഡല്‍ഹിക്ക് പരമാവധി 14 പോയിന്‍റ് മാത്രമെ നേടാനാകു. നിലവില്‍ മൂന്ന് ടീമുകള്‍ 14 പോയിന്‍റും ഒരു ടീം 13 പോയിന്‍റും നേടിയതിനാല്‍ ഈ ടീമുകള്‍ എല്ലാ കളികളും തോല്‍ക്കുകയും ഡല്‍ഹി എല്ലാ കളികളും ജയിക്കുകയും ചെയ്താല്‍ മാത്രമെ ഡൽഹി പ്ലേ ഓഫിലെത്തു.

IPL 2026
നാടകീയ ജയം, പിന്നാലെ ആര്‍സിബി കോച്ച് ആന്‍ഡി ഫ്‌ളവറിന് പിഴ ശിക്ഷ!
Summary

IPL 2026 Playoffs Scenario explain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com