'ആർസിബി' ഇനി ബിർള ​ഗ്രൂപ്പിന് സ്വന്തം! 16,706 കോടി മുടക്കി ഐപിഎല്‍ ചാംപ്യന്‍മാരെ സ്വന്തമാക്കി

ഐപിഎല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് ടീം വില്‍പ്പന
Royal Challengers Bengaluru kohli with ipl trophy
Royal Challengers Bengalurux
Updated on
2 min read

ബംഗളൂരു: ഐപിഎല്‍ ടീമും നിലവിലെ ചാംപ്യന്‍മാരുമായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീം ഇനി ആദിത്യ ബിര്‍ള ഗ്രൂപ്പിന് സ്വന്തം. 16,706 കോടിയ്ക്കാണ് ടീമിനെ ബിര്‍ള ഗ്രൂപ്പ് സ്വന്തമാക്കിയത്. ബിര്‍ള ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള കണ്‍സോര്‍ഷ്യമാണ് പുതിയ ഉടമസ്ഥര്‍. കരാര്‍ പ്രകാരം ആര്‍സിബി പുരുഷ, വനിതാ ടീമുകള്‍ ഇനി ആദിത്യ ബിര്‍ള ഗ്രൂപ്പിനു സ്വന്തമാകും.

ബോള്‍ട്ട് വെഞ്ച്വേഴ്സ് (ബോള്‍ട്ട്), ബ്ലാക്ക്സ്റ്റോണിന്റെ പെര്‍പെച്വല്‍ പ്രൈവറ്റ് ഇക്വിറ്റി സ്ട്രാറ്റജി (ബിഎക്‌സ്പിഇ, ബ്ലാക്ക്സ്റ്റോണ്‍) എന്നിവയാണ് കണ്‍സോര്‍ഷ്യത്തിലെ മറ്റ് കമ്പനികള്‍. യുനൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡിനായിരുന്നു ടീമിന്റെ 100 ശതമാനം ഓഹരികളും. ഓഹരി കൈമാറ്റത്തില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് കണ്‍സോര്‍ഷ്യം ഒപ്പുവച്ചതോടെയാണ് വില്‍പ്പന പൂര്‍ത്തിയായത്.

നേരത്തെ മറ്റൊരു ടീം രാജസ്ഥാന്‍ റോയല്‍സ് ടീമിനെ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്‍ സോമാനി വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഐപിഎല്ലിലെ ഏറ്റവും വലിയ ടീം വില്‍പ്പനയായി ഈ നീക്കം വിലയിരുത്തപ്പെട്ടിരുന്നു. അതിനിടെയാണ് ആര്‍സിബിയുടെ കൈമാറ്റം യാഥാര്‍ഥ്യമായിരിക്കുന്നത്. ഇതോടെ ഏറ്റവും വലിയ ടീം വില്‍പ്പനയെന്ന ഐപിഎല്ലിലെ ചരിത്ര നേട്ടം ബിര്‍ള കണ്‍സോര്‍ഷ്യത്തിനായി. രാജസ്ഥാന്‍ ടീമിനെ സ്വന്തമാക്കാന്‍ ആദിത്യ ബില്‍ള ഗ്രൂപ്പ് ശ്രമം നടത്തിയിരുന്നു. ഈ നീക്കം നടക്കാതെ വന്നതോടെയാണ് ആര്‍സിബിയിലേക്ക് അവരുടെ ശ്രദ്ധ തിരിഞ്ഞത്.

Royal Challengers Bengaluru kohli with ipl trophy
'ബെഞ്ചില്‍ നിന്നു മധ്യനിരയുടെ ഹൃദയ താളമായ താരം'... റിങ്കു സിങ് കെകെആറിന്റെ പുതിയ വൈസ് ക്യാപ്റ്റന്‍ (വിഡിയോ)

രാജസ്ഥാന് 15,300 കോടി

ഏകദേശം 15,300 കോടി രൂപയ്ക്കാണ് (1.63 ബില്ല്യണ്‍) ടീം വില്‍പ്പന നടന്നത് എന്നാണ് വിവരം. അമേരിക്കന്‍ വ്യവസായി കല്‍ സോമാനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ് ടീമിനെ സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എമര്‍ജിങ് മീഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ നിന്നാണ് കല്‍ സോമാനി ടീമിനെ സ്വന്തമാക്കിയത്.

2021 മുതല്‍ തന്നെ രാജസ്ഥാന്‍ ടീമില്‍ കല്‍ സോമാനിക്ക് ചെറിയ തോതിലുള്ള ഓഹരികളുണ്ട്. വാള്‍മാര്‍ട്ട് ഗ്രൂപ്പിന്റെ റോബ് വാള്‍ട്ടന്‍, ഹാംപ് ഫാമിലി എന്നിവരുടെ പിന്തുണയോടെയാണ് കല്‍ സോമാനി വമ്പന്‍ കരാര്‍ ഉറപ്പിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഐപിഎല്ലിന്റെ ഭാവി മുന്നില്‍ കണ്ടുള്ള ശ്രദ്ധേയ നീക്കമാണ് കല്‍ സോമാനി ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ക്കു ശേഷം പുതിയ ഉടമസ്ഥരിലേക്ക് രാജസ്ഥാന്‍ ടീം മാറുമെന്നാണ് വിവരം.

യുഎസിലെ അരിസോണ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംരംഭകനാണ് കല്‍ സോമാനി. എഡ് ടെക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സ്‌പോര്‍ട്‌സ് ടെക്‌നോളജി മേഖലകളിലായാണ് അദ്ദേഹത്തിന്റെ വ്യവസായ സംരംഭങ്ങള്‍. ഇന്‍ട്രാ എഡ്ജ് ട്രുയോ, ട്രുയോ എഐ കമ്പനികളുടെ സ്ഥാപകനുമാണ് കല്‍ സോമാനി.

ഡെട്രോയിറ്റിയിലെ പ്രസിദ്ധ ഗോള്‍ഫ് ടീമായ സിറ്റി ഗോള്‍ഫ് ക്ലബിന്റെ സഹ ഉടമയാണ് കല്‍ സോമാനി. ടിഎംആര്‍ഡബ്ല്യു സ്‌പോര്‍ട്‌സ്, ടിജിഎല്‍ ഗോള്‍ഫ് ലീഗ് സംരംഭങ്ങളിലും അദ്ദേഹത്തിനു നിക്ഷേപമുണ്ട്. വിഖ്യാത ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സ്, റോറി മക്ലോറി എന്നിവരാണ് കല്‍ സോമാനിയുടെ ഈ സംരംഭത്തിലെ സഹ നിക്ഷേപകര്‍.

Royal Challengers Bengaluru kohli with ipl trophy
നതാൻ എല്ലിസിന് പകരക്കാരനെ കണ്ടെത്തി ചെന്നൈ; ഓസീസ് താരം ഉടൻ ടീമിനൊപ്പം ചേരും
Summary

Royal Challengers Bengaluru has agreed to be acquired by a consortium comprising Aditya Birla Group

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com