കൂറ്റന്‍ സ്‌കോറിനു മുന്നില്‍ '9 സിക്സടിച്ച്' റുതര്‍ഫോര്‍ഡ് പൊരുതി, പക്ഷേ... 'ഹെവി വെയ്റ്റ്' പോരില്‍ ആര്‍സിബി

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു
royal challengers bengaluru team wicket celebration
royal challengers bengalurux
Updated on
2 min read

വാംഖഡെ: ഐപിഎല്ലില്‍ ഹെവി വെയ്റ്റ് ഏറ്റുമുട്ടലില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ആദ്യം ബാറ്റ് ചെയ്ത് 240 റണ്‍സെന്ന കൂറ്റന്‍ സ്‌കോറുയര്‍ത്തിയ ആര്‍സിബിക്കെതിരെ മുംബൈ ഇന്ത്യന്‍സിന്റെ പോരാട്ടം 222 റണ്‍സില്‍ അവസാനിച്ചു. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് 240 റണ്‍സ് അടിച്ചത്. 18 റണ്‍സ് വിജയമാണ് ആര്‍സിബി സ്വന്തമാക്കിയത്.

കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്കായി അവസാന ഘട്ടത്തില്‍ 9 കൂറ്റന്‍ സിക്‌സുകളും ഒരു ഫോറും സഹിതം ഷെര്‍ഫെയ്ന്‍ രുതര്‍ഫോര്‍ഡ് പൊരുതിയെങ്കിലും അതു മതിയായില്ല. താരം 31 പന്തില്‍ അടിച്ചെടുത്തത് 71 റണ്‍സ്. താരം പുറത്താകാതെ നിന്നെങ്കിലും അപ്പോഴേക്കും സമയം വൈകിയിരുന്നു.

ബാറ്റിങ് തുടങ്ങിയ മുംബൈക്കായി റിയാന്‍ റിക്കല്‍ടനും രോഹിത് ശര്‍മയും ചേര്‍ന്നുള്ള ഓപ്പണിങ് മികച്ച തുടക്കം നല്‍കി. അതിനിടെ രോഹിത് ശര്‍മ മസിലിനേറ്റ പരിക്കിനെ തുടര്‍ന്നു റിട്ടയേര്‍ഡ് ഹര്‍ട്ടായി. സ്‌കോര്‍ 57ല്‍ എത്തിയപ്പോഴായിരുന്നു മുന്‍ നായകന്റെ മടക്കം.

royal challengers bengaluru team wicket celebration
റെക്കോര്‍ഡില്‍ ഗെയ്‌ലും ബാബറും ഇനി കോഹ്‌ലിക്ക് പിന്നില്‍; 1000 റണ്‍സിലെത്തുന്ന ആദ്യ താരം!

സഹ ഓപ്പണര്‍ റിയാന്‍ റിക്കല്‍ടന്‍ 22 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം 37 റണ്‍സുമായി പുറത്തായി. പിന്നീട് മുംബൈ സ്‌കോറിങിനു വേഗം കുറഞ്ഞു.

സൂര്യകുമാര്‍ യാദവ് 5 ഫോറുകള്‍ സഹിതം 22 പന്തില്‍ 33 റണ്‍സെടുത്തു പുറത്തായി. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും കൂറ്റനടികളുമായി ശ്രമിച്ചു. ക്യാപ്റ്റന്‍ 22 പന്തില്‍ 6 ഫോറും ഒരു സിക്‌സും സഹിതം 40 റണ്‍സ് വാരി. പിന്നീടാമ് റുതര്‍ഫോര്‍ഡിന്റെ ഒറ്റയാള്‍ പോരാട്ടം.

ആര്‍സിബിക്കായി സൂയഷ് ശര്‍മ രണ്ട് വിക്കറ്റെടുത്തു. ജേക്കബ് ഡഫി, റാസിഖ് സലാം, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

royal challengers bengaluru team wicket celebration
പറന്നത് 15 സിക്‌സുകള്‍! സാള്‍ട്ട് തുടങ്ങി... 'റണ്‍മല' പണിത് കോഹ്‌ലിയും പടിദാറും ടിം ഡേവിഡും

ഇന്നത്തെ രണ്ടാം പോരില്‍ ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ തീരുമാനം പാളിയെന്നു തുടക്കം മുതല്‍ വ്യക്തമായി. ബാറ്റിങ് തുടങ്ങിയ ആര്‍സിബിക്കായി ഫില്‍ സാള്‍ട്ടും ക്യാപ്റ്റന്‍ രജത് പടിദാറും വിരാട് കോഹ്‌ലിയും ചേര്‍ന്നു കളി മുംബൈ പാളയത്തിലേക്ക് നയിച്ചു.

ഫില്‍ സാള്‍ട്ടും വിരാട് കോഹ്‌ലിയും ചേര്‍ന്നു സ്‌ഫോടനാത്മക തുടക്കമാണ് ആര്‍സിബിക്ക് നല്‍കിയത്. ഇരുവരും ചേര്‍ന്നു 10.5 ഓവറില്‍ 120 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.

royal challengers bengaluru team wicket celebration
സെന്‍സേഷണല്‍ രജത് പടിദാര്‍! 'കത്തിക്കയറി' ക്യാപ്റ്റൻ, അതിവേ​ഗ ഫിഫ്റ്റി

സാള്‍ട്ടായിരുന്നു കത്തിക്കയറിയത്. താരം 6 വീതം സിക്‌സും ഫോറും തൂക്കി 36 പന്തില്‍ അടിച്ചെടുത്തത് 78 റണ്‍സ്. കോഹ്‌ലിയും അര്‍ധ സെഞ്ച്വറി നേടി. 38 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം കോഹ്‌ലി 50 റണ്‍സുമായി മടങ്ങി. സാള്‍ട്ടിനും പടിദാറിനുമൊപ്പം മികച്ച കൂട്ടുകെട്ടുയര്‍ത്തിയാണ് കോഹ്‌ലിയുടെ മടക്കം. രണ്ടാം വിക്കറ്റായി സ്‌കോര്‍ 185ല്‍ എത്തിയപ്പോഴാണ് കോഹ്‌ലി പുറത്തായത്.

സ്‌കോര്‍ 120ല്‍ നില്‍ക്കെ സാള്‍ട്ടിന്റെ വെടിക്കെട്ടിനു മുംബൈ ഒടുവില്‍ വിരാമമിട്ടു. എന്നാല്‍ അതിലും വലുതായിരുന്നു പിന്നീട് നടന്നത്. സെന്‍സേഷണല്‍ അര്‍ധ സെഞ്ച്വറിയുമായി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നായകന്‍ രജത് പടിദാര്‍ കളം വാണതോടെ മുംബൈ ബൗളിങ് നിര പതറി. ക്യാപ്റ്റന്‍ വെറും 17 പന്തില്‍ അടിച്ചെടുത്തത് 53 റണ്‍സ്. 5 സിക്‌സും 4 ഫോറും തൂക്കിയാണ് അതിവേഗ 50. താരം 20 പന്തില്‍ 53 റണ്‍സുമായി മടങ്ങി. സ്‌കോര്‍ 194ല്‍ നില്‍ക്കെയാണ് പടിദാറിന്റെ പുറത്താകല്‍.

പിന്നാലെ എത്തിയ ടിം ഡേവിഡും കൂറ്റനടികളുമായി കളം വാണു. താരം 16 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം 34 റണ്‍സുമായി പുറത്താകാതെ നിന്നു സ്‌കോര്‍ 240ല്‍ എത്തിച്ചു. അതിനിടെ ജിതേഷ് ശര്‍മ 10 റണ്‍സുമായി പുറത്തായി.

royal challengers bengaluru team wicket celebration
ജോസേട്ടനും നായകന്‍ ഗില്ലും പൊരുതി; ലഖ്നൗവിനെ അനായാസം വീഴ്ത്തി ​ഗുജറാത്ത്
Summary

IPL 2026: Sherfane Rutherford has kept fighting but royal challengers bengaluru win

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com