

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി രാജസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുത്തു.
സീസണില്‍ ഇത് വരെ കളിച്ച നാല് മത്സരങ്ങളും വിജയം നേടിയ രാജസ്ഥാന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എന്നാല്‍, നാല് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ഹൈദരാബാദിന്റെ സമ്പാദ്യം. സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയം നേടി ടൂര്‍ണമെന്റില്‍ തിരിച്ചു വരവ് നടത്തുക എന്നതാണ് ഹൈദരാബാദിന്റെ ലക്ഷ്യം.
ഇതുവരെ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങാന്‍ രാജസ്ഥാന് കഴിഞ്ഞിട്ടുണ്ട്. വൈഭവ് സൂര്യവംശി, ധ്രുവ് ജുറേല്‍, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ ഇന്നും മികച്ച രീതിയില്‍ ബാറ്റ് ചെയ്താല്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും. ബൗളിങ്ങില്‍ ആര്‍ച്ചര്‍, രവി ബിഷ്ണോയ്, ബ്രിജേഷ് ശര്‍മ എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ.
അതേ സമയം, സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഓപ്പണര്‍മാര്‍ ഫോമിലേക്ക് എത്തിയത് ടീമിന് ആശ്വാസമാണ്. അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും മികച്ച തുടക്കം നല്‍കുമെന്നാണ് പ്രതീക്ഷ. മധ്യ നിരയില്‍ ഹെയ്ന്റിച് ക്ലാസന്‍, അനികേത് വര്‍മ, നായകന്‍ ഇഷാന്‍ കിഷന്‍ എന്നിവര്‍ സ്‌കോറിങ്ങിന് വേഗം കൂട്ടും.
ബൗളിങ് നിരയില്‍ ശിവംഗ് കുമാര്‍ റെഡി, ഹര്‍ഷ് ദുബെ എന്നിവര്‍ മാത്രമാണ് ഇതുവരെ തിളങ്ങിയിട്ടുള്ളത്. ഇതാണ് ഹൈദരാബാദ് നേരിടുന്ന പ്രധാന തലവേദന. മറ്റ് ബൗളര്‍മാരും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates