ഇന്ന് കൊടിയേറ്റം! 'ഐപിഎൽ പൂരം' തുടങ്ങുന്നു

ഇത്തവണ ഉദ്ഘാടന ചടങ്ങുകൾ ഇല്ല
IPL 2026 captains
IPL 2026 x
Updated on
1 min read

ബം​ഗളൂരു: ഐപിഎല്‍ ക്രിക്കറ്റ് ആവേശത്തിന് ഇന്ന് കൊടിയേറ്റം. ഇന്ന് വൈകീട്ട് 7.30 മുതൽ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിലവിലെ ചാംപ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും മുഖാമുഖം വരുന്നതോടെ ക്രിക്കറ്റിലെ ആവേശപ്പോരാട്ടങ്ങള്‍ക്ക് തുടക്കമാകും. മത്സരം തത്സമയം സ്റ്റാർ സ്പോർട്സ് ചാനൽ വഴിയും മൊബൈലിൽ ജിയോ ഹോട് സ്റ്റാറിലൂടെയും കാണാം.

ഐപിഎല്‍ ആരംഭിച്ചത് മുതല്‍ ഉദ്ഘാടന ചടങ്ങുകള്‍ ഐപിഎല്ലിന്റെ മുഖമുദ്രയാണെങ്കിലും, ഈ വര്‍ഷം ആ പതിവുണ്ടാകില്ല. പുല്‍വാമ ആക്രമണത്തെത്തുടര്‍ന്ന് 2019 ല്‍ ഐപിഎല്‍ ഉദ്ഘാടന ചടങ്ങ് മുമ്പ് നിര്‍ത്തിവച്ചിരുന്നു, പിന്നീടുള്ള സീസണുകള്‍ കോവിഡ് മഹാമാരിയും പ്രതിസന്ധിയിലാക്കി.

IPL 2026 captains
പ്രായം തടസമില്ല, ഇനി വൈഭവിന് ഏത് നിമിഷവും ഇന്ത്യയുടെ സീനിയര്‍ ടീമില്‍ കളിക്കാം

കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയില്‍ തുടങ്ങിയ ഐപിഎല്‍ സീസണ്‍ ഷാരൂഖ് ഖാന്‍, ശ്രേയ ഘോഷാല്‍, ദിഷ പടാനി, കരണ്‍ ഔജ്ല തുടങ്ങിയ താരങ്ങളുടെ പ്രകടനങ്ങളോടെയാണ് തുടങ്ങിയത്. എന്നാല്‍ ഇത്തവണ ബിസിസിഐ ഐപിഎല്‍ ഉദ്ഘാടന ചടങ്ങ് റദ്ദാക്കിയിരിക്കുകയാണ്. പ്രൗഢ ഗംഭീരമായ ഒരു ഉദ്ഘാടന പരിപാടി ഉണ്ടാകില്ല, പക്ഷേ ബിസിസിഐ പകരം ഒരു സമാപന ചടങ്ങ് ഒരുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ സീസണില്‍ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂവിന്റെ വിജയാഘോഷത്തിനിടെ നടന്ന തിക്കിലും തിരക്കിലും പെട്ട് മരിച്ചവരോടുള്ള ആദരത്തിന്റെ ഭാഗമായാണ് ഉദ്ഘാടനത്തിലെ ആഘോഷം ഇത്തവണ ഒഴിവാക്കിയത്. 18 വര്‍ഷത്തെ ചരിത്രത്തില്‍, സുരക്ഷാ ആശങ്കകള്‍, ദേശീയ ദുരന്തങ്ങള്‍, കോവിഡ് 19 പാന്‍ഡെമിക് എന്നിവ കാരണം മുമ്പ് നാല് തവണ ഐപിഎല്‍ ചടങ്ങ് ഒഴിവാക്കിയിട്ടുണ്ട്.

IPL 2026 captains
ഐപിഎല്‍ ടിക്കറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍; വ്യാജന്‍മാരെ സൂക്ഷിക്കുക!
Summary

IPL 2026: Defending champions Royal Challengers Bengaluru will be taking on SunRisers Hyderabad at the M Chinnaswamy Stadium in Bengaluru

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com