പ്രായം തടസമില്ല, ഇനി വൈഭവിന് ഏത് നിമിഷവും ഇന്ത്യയുടെ സീനിയര്‍ ടീമില്‍ കളിക്കാം

Vaibhav Suryavanshi
വൈഭവ് സൂര്യവംശി
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യന്‍ അണ്ടര്‍-19 ടീമിനായും ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ ബിഹാറിനായി മികച്ച പ്രകടനം നടത്തിയ താരമാണ് വൈഭവ്. വെടിക്കെട്ട് ബാറ്റുകൊണ്ട് ഈ കൗമാരക്കാരന്‍ കളിക്കുന്ന ടൂര്‍ണമെന്റുകളിലെല്ലാം ശ്രദ്ധനേടി. നാളെ തുടങ്ങുന്ന ഐപിഎല്ലിലും മികച്ച പ്രകടനമാണ് താരത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

വൈഭവിന്റെ മികച്ച പ്രകടനത്തിന് പിന്നാലെ താരത്തെ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ആരാധകരും മുന്‍ താരങ്ങളുമെല്ലാം ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. പക്ഷേ വൈഭവിന്റെ പ്രായം ഇതിന് സാങ്കേതിക തടസ്സം സൃഷ്ടിച്ചു. എന്നാല്‍ ഇനിമുതല്‍ ആ തടസ്സമില്ല. കാരണം വെള്ളിയാഴ്ച വൈഭവിന്റെ 15-ാം പിറന്നാളാണ്. അതോടെ ഇനി താരത്തെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് പരിഗണിക്കുന്നതിന് മറ്റ് തടസ്സങ്ങളില്ല.

Vaibhav Suryavanshi
വിജയതീരത്ത് എത്തുമോ ബ്ലാസ്‌റ്റേഴ്‌സ്?; ആഷ്‌ലി വെസ്റ്റ് വുഡ് പുതിയ കോച്ച്

സീനിയര്‍ ടീമില്‍ കളിക്കുന്ന താരങ്ങളുടെ പ്രായം സംബന്ധിച്ച് ഐസിസി ചട്ടങ്ങളില്‍ വ്യക്തമായി പറയുന്നുണ്ട്. 2020 നവംബറില്‍ പുറത്തിറക്കിയ ഐസിസി ചട്ടപ്രകാരം സീനിയര്‍ തലത്തില്‍ കളിക്കണമെങ്കില്‍ താരങ്ങള്‍ക്ക് കുറഞ്ഞ പക്ഷം 15 വയസ്സെങ്കിലും തികയണം. അതാണ് ആരാധകരുടെയും മറ്റും ആവശ്യം പോലെ കൗമാരക്കാരനെ സീനിയര്‍ തലത്തിലേക്ക് പരിഗണിക്കാന്‍ സാധിക്കാതിരുന്നത്. 15 വയസ്സ് തികയും മുന്‍പ് കളിപ്പിക്കണമെങ്കില്‍ ഐസിസിയില്‍ നിന്ന് പ്രത്യേക ഇളവ് ലഭിക്കേണ്ടതായുണ്ട്. എന്നാല്‍ ഇനി ആ തടസ്സമില്ല വെള്ളിയാഴ്ചയോടെ വൈഭവിന് 15 തികഞ്ഞു. 2011 മാര്‍ച്ച് 27 നാണ് വൈഭവിന്റെ ജന്മദിനം.

Summary

Vaibhav Suryavanshi officially turns 15, meeting ICC age criteria for senior international cricket

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com