പേസ് നിരയ്ക്ക് കരുത്തു കൂട്ടാന്‍ ഹൈദരാബാദ്; ജെറാര്‍ഡ് കോറ്റ്‌സി ടീമില്‍

ഡേവിഡ് പെയ്‌നിനു പകരമാണ് കോറ്റ്‌സി ടീമിലെത്തുന്നത്
Gerald Coetzee
Gerald Coetzeex
Updated on
1 min read

ഹൈദരാബാദ്: ദക്ഷിണാഫ്രിക്കന്‍ പേസര്‍ ജറാര്‍ഡ് കോറ്റ്‌സിയെ ടീമിലെത്തിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഡേവിഡ് പെയ്‌നിനു പകരമാണ് കോറ്റ്‌സി ടീമിലെത്തുന്നത്. പെയ്ന്‍ പരിക്കേറ്റ് പുറത്തായിരുന്നു.

ആദ്യ രണ്ട് മത്സരങ്ങള്‍ക്കു പിന്നാലെയാണ് പെയ്‌നിനു പരിക്കേറ്റത്. രണ്ട് മത്സരങ്ങളില്‍ നിന്നു താരം രണ്ട് വിക്കറ്റുകളാണ് നേടിയത്.

Gerald Coetzee
ഗാലറിയിൽ ഇരുന്ന് ഐപിഎൽ കണ്ട് ജയ് ഷായും ​ഗാം​ഗുലിയും; അമ്പരപ്പ്, കൈയടി

രണ്ട് കോടി പ്രതിഫലത്തിലാണ് കോറ്റ്‌സി വരുന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി 4 ടെസ്റ്റും 14 ഏകദിനങ്ങളും 18 ടി20 മത്സരങ്ങളും കളിച്ച താരമാണ് ജെറാര്‍ഡ് കോറ്റ്‌സി.

നേരത്തെ മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ക്കായി താരം കളിച്ചിട്ടുണ്ട്. 14 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നു 15 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

Gerald Coetzee
ബുംറയ്ക്ക് എന്തുപറ്റി? ആക്രോശം, ചവിട്ടിത്തെറിപ്പിക്കൽ, ദേഷ്യം പിടിച്ച് റൺ അപ് മാർക്കർ വലിച്ചെറിഞ്ഞു (വിഡിയോ)
Summary

Sunrisers Hyderabad have signed South African pacer Gerald Coetzee for Rs 2 Crore to replace the injured David Payne

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com