

അഹമ്മദാബാദ്: ക്രിക്കറ്റ് പോരാട്ടങ്ങൾ നേരിട്ട് കാണാൻ വിഐപികൾ സ്റ്റേഡിയത്തിൽ വരുന്നത് സാധാരണ കാഴ്ചയാണ്. അവർക്കായി സ്റ്റേഡിയത്തിൽ പ്രത്യേക സൗകര്യങ്ങളും നൽകാറുണ്ട്. ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രണ്ട് വിഐപികൾ ഐപിഎൽ മത്സരം നേരിൽ കാണാൻ എത്തിയിരുന്നു. എന്നാൽ അവർ കാണികൾക്കൊപ്പമിരുന്നാണ് കളി നേരിൽ കണ്ടത്. അതിന്റെ ദൃശ്യങ്ങളും ഇപ്പോൾ പുറത്തു വന്നു. സംഭവം വൈറലായി മാറി.
ഐസിസി ചെയർമാൻ ജയ് ഷായും മുൻ ഇന്ത്യൻ ക്യാപ്റ്റനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുമാണ് വിഐപികൾക്കുള്ള സ്ഥലം ഉപേക്ഷിച്ച് കാണികൾക്കൊപ്പം അവരിൽ ഒരാളായി ഗാലറിയിൽ ഇരുന്നു കളി കണ്ടത്. വിഡിയോ പ്രചരിച്ചതോടെ ഇരുവരേയും പ്രശംസിച്ച് നിരവധി പേരാണ് കമന്റിടുന്നത്. വിഐപി വേഷം അഴിച്ചു വച്ച് ഗാലറിയിൽ ഇരുന്ന ഇരുവരുടേയും നടപടിക്ക് ആരാധകർ കൈയടിക്കുന്നു.
എന്നാൽ വിമർശനവുമായി ചിലരും രംഗത്തെത്തി. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമാണ് ഇരുവരും ആടുന്നത് എന്നാണ് വിമർശന കമന്റുകൾ.
മത്സരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് വീണ്ടും ദയനീയ പരാജയമേറ്റു വാങ്ങി നിൽക്കുന്നത് ഗാംഗുലിക്ക് കാണേണ്ടി വന്നെങ്കിൽ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തം തട്ടകത്തില്‍ കെകെആറിനെ 5 വിക്കറ്റിനു വീഴ്ത്തി സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയതാണ് ജയ് ഷായെ കാത്തിരുന്നത്.
കൊല്‍ക്കത്തയുടെ ആഞ്ചാം തോല്‍വിയാണിത്. ഒരു മത്സരം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചതിനാല്‍ അന്ന് കിട്ടിയ ഒരു പോയിന്റില്‍ തന്നെ അവസാന സ്ഥാനത്ത് അവര്‍ നില്‍പ്പ് തുടരുന്നു.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 180 റണ്‍സിനു പുറത്തായി. ഗുജറാത്ത് 19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ കിടിലന്‍ ഇന്നിങ്‌സാണ് ഗുജറാത്തിന്റെ ജയം അനായാസമാക്കിയത്. താരം 50 പന്തില്‍ 4 സിക്‌സും 8 ഫോറും സഹിതം 86 റണ്‍സെടുത്തു ടീമിന്റെ ജയം ഉറപ്പാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates