'ദയവായി ഇല്ലാ കഥകള്‍ പറഞ്ഞുണ്ടാക്കരുത്'... എന്തുകൊണ്ട് സൂര്യ ഇംപാക്ട് പ്ലെയറായി?

പ്രതികരണവുമായി മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മഹേല ജയവര്‍ധനെ
Suryakumar Yadav taining
Suryakumar Yadavx
Updated on
1 min read

മുംബൈ: ഐപിഎല്ലില്‍ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ സീസണിലെ തങ്ങളുടെ ആദ്യ പോരാട്ടം വിജയിച്ച് തുടങ്ങി. ഒരിടവേളയ്ക്കു ശേഷമാണ് ഐപിഎല്ലിലെ ആദ്യ പോരാട്ടം മുംബൈ ജയിക്കുന്നത്. മത്സരത്തില്‍ ആരാധകരില്‍ കൗതുകം ജനിപ്പിച്ചത് ഇന്ത്യയുടെ ടി20 ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവ് ഇംപാക്ട് പ്ലെയര്‍ ആയതാണ്. കഴിഞ്ഞ സീസണിലെ മിക്ക മത്സരങ്ങളിലും ആ റോളില്‍ കളിച്ചത് മുന്‍ നായകന്‍ രോഹിത് ശര്‍മയായിരുന്നു. എന്നാല്‍ ഇത്തവണ ആദ്യ പോരാട്ടത്തില്‍ ആ സ്ഥാനത്തിനു മാറ്റം വന്നു. ഇതോടെ വലിയ ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നത്.

ഇക്കാര്യത്തില്‍ മറ്റ് വിവാദങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നു പറയുകയാണ് മുംബൈ പരിശീലകന്‍ മഹേല ജയവര്‍ധനെ. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ടീം എടുത്ത തീരുമാനമാണ് എസ്‌കെവൈ ഇംപാക്ട് പ്ലെയര്‍ ആയതിനു പിന്നിലെന്നും ജയവര്‍ധനെ വ്യക്തമാക്കി.

'ടീമിനെക്കുറിച്ച് ഇല്ലാ കഥകള്‍ സൃഷ്ടിക്കില്ലെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ടീം ക്യാംപ് സന്തോഷത്തിലാണ്. ലോകകപ്പിനു ശേഷം സൂര്യയ്ക്കു മതിയായ വിശ്രമം കിട്ടിയെന്നു തന്നെയാണ് കരുതുന്നത്.'

Suryakumar Yadav taining
ബംഗ്ലാദേശില്‍ ഐപിഎല്‍ കാണില്ല; സര്‍ക്കാര്‍ പച്ചകൊടി കാണിച്ചിട്ടും കാര്യമില്ല

'എന്നാല്‍ അദ്ദേഹത്തിനു ഞരമ്പിനേറ്റ ചെറിയൊരു പരിക്കുണ്ട്. അതിനാല്‍ മുഴുവന്‍ സമയം ഫീല്‍ഡിങ് സാധിക്കില്ല. അതിനാലാണ് ഇംപാക്ട് പ്ലെയറായി കളത്തിലിറക്കിയത്. അടുത്ത പോരാട്ടത്തിനായി 4, 5 ദിവസം മുന്നിലുണ്ട്. അപ്പോഴേക്കും അദ്ദേഹം പൂര്‍ണ ഫിറ്റാകുമെന്നു തന്നെ പ്രതീക്ഷിക്കുന്നു.'

'ഇതാണ് സത്യം. അതിനാല്‍ ദയവായി ഇല്ലാ കഥകള്‍ സൃഷ്ടിക്കരുത്. ടീമിനായി മുന്‍കരുതലുകള്‍ എടുക്കേണ്ടത് അനിവാര്യമാണ്. ടീമിനു അത്രയും വിലപ്പെട്ട താരങ്ങളാണ് അവര്‍. സീസണ്‍ അവസാനം വരെ ടീമിനെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്. ഞാനും മാനേജ്‌മെന്റും ചേര്‍ന്നെടുക്കുന്നതാണ് ഇത്തരം തീരുമാനങ്ങള്‍. അതിനപ്പുറം ഇതില്‍ മറ്റൊന്നുമില്ല'- ജയവര്‍ധനെ വ്യക്തമാക്കി.

കെകെആറിനെതിരെ ഇംപാക്ട് പ്ലെയറായി കളത്തിലെത്തിയ സൂര്യ 8 പന്തിൽ മൂന്ന് ഫോറുകൾ സഹിതം 16 റൺസെടുത്ത് മടങ്ങി. മത്സരത്തില്‍ മുംബൈ ആറ് വിക്കറ്റ് വിജയം സ്വന്തമാക്കി. ഒരിടവേളയ്ക്കു ശേഷമാണ് മുംബൈ ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരം ജയിച്ചു തുടങ്ങുന്നത് എന്നതും ഇന്നലത്തെ മത്സരത്തിന്റെ സവിശേഷതയായി. കെകെആര്‍ ഉയര്‍ത്തിയ 221 റണ്‍സ് വിജയ ലക്ഷ്യം 5 പന്തുകള്‍ ശേഷിക്കെ മുംബൈ മറികടന്നു.

Suryakumar Yadav taining
'ഗ്രീന്‍ എന്ത് കൊണ്ട് ബൗൾ ചെയ്തില്ല?'; ഓസ്ട്രേലിയയോട് ചോദിക്കണമെന്ന് രഹാനെ, പിന്നാലെ വിശദീകരണം
Summary

IPL 2026: Suryakumar Yadav did not field for MI in its first match of the season against Kolkata Knight Riders

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com