'മാക്‌സിമം സിക്‌സടിക്കണം, തട്രോം തൂക്കറോം'; പഞ്ച് തമിഴ് ഡയലോഗടിച്ച് സഞ്ജു സാംസണ്‍ ​(വിഡിയോ)

ലോകകപ്പ് ഹീറോകള്‍ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദരം
Sanju Samson with dhoni
Sanju Samson, dhonix
Updated on
1 min read

ചെന്നൈ: പഞ്ച് തമിഴ് ഡയലോഗടിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരെ കൈയിലെടുത്ത് ലോകകപ്പ് ഹീറോയും മലയാളി താരവുമായ സഞ്ജു സാംസണ്‍. എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ ടീമിന്റെ ആദരം ഏറ്റുവാങ്ങിയ ശേഷം നടത്തിയ അഭിമുഖത്തിലാണ് സഞ്ജുവിന്റെ കിടിലന്‍ ഡയലോഗ്.

മാക്‌സിമം സിക്‌സടിക്കണം, തട്രോം തൂക്കറോം- എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. ഈ ഡയലോഗ് പറഞ്ഞതോടെ ആരാധകര്‍ വലിയ ആവേശത്തോടെയാണ് താരത്തിന്റെ വാക്കുകളോട് പ്രതികരിച്ചത്.

ഐപിഎല്ലില്‍ എന്തു തരത്തിലായിരിക്കും ബാറ്റ് വീശുക എന്നായിരുന്നു സഞ്ജുവിനോടുള്ള ചോദ്യം. ഇതിനാണ് താരം തമിഴില്‍ മറുപടി നല്‍കിയത്. സമീപനം ലളിതമാണ്. പന്ത് നോക്കി മാക്‌സിമം സിക്‌സടിക്കണം എന്നായിരുന്നു മറുപടി.

Sanju Samson with dhoni
മതിയായി, ബാനറുകൾ 'കെട്ടിപ്പൂട്ടി' മഞ്ഞപ്പടയും; ഒടുവിൽ ആരാധകരും ബ്ലാസ്‌റ്റേഴ്‌സിനെ കൈവിട്ടു! (വിഡിയോ)

ഐപിഎല്‍ സീസണിനു മുന്നോടിയായി എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ ചെന്നൈ പഴയ സൂപ്പര്‍ താരങ്ങളെ ആരാധകര്‍ക്കായി വീണ്ടും അവതരിപ്പിച്ചിരുന്നു. മുന്‍ സിഎസ്‌കെ താരങ്ങളായ മാത്യു ഹെയ്ഡന്‍, മൈക്ക് ഹസി, ഡ്വയ്ന്‍ ബ്രാവോ, മുത്തയ്യ മുരളീധരന്‍, മുരളി വിജയ്, പാര്‍ഥിവ് പട്ടേല്‍, എസ് ബദരിനാഥ്, സുരേഷ് അരെയ്‌ന അടക്കമുള്ള താരങ്ങള്‍ മഞ്ഞ ജേഴ്‌സിയില്‍ വീണ്ടും ഗ്രൗണ്ടിലെത്തി.

ചടങ്ങില്‍ ടി20 ലോകകപ്പ് കിരീടം നേടിയ സഞ്ജു സാംസണ്‍, ശിവം ദുബെ എന്നിവരെ ടീം ആദരിച്ചു. ഒപ്പം അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ടീമിനെ നയിച്ച ആയുഷ് മാത്രെയേയും ആദരിച്ചു. മൂവര്‍ക്കും ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോനി പുരസ്‌കാരം നല്‍കി.

ഈ സീസണിനു മുന്നോടിയായാണ് രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്ന സഞ്ജുവിനെ ചെന്നൈ 18 കോടിയ്ക്ക് സ്വന്തമാക്കിയത്. മെഗാ ലേലത്തിനു മുന്നേ തന്നെ താരത്തെ ടീം സ്വന്തമാക്കിയിരുന്നു. രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെയാണ് സഞ്ജുവിനായി ചെന്നൈ രാജസ്ഥാനു വിട്ടു നല്‍കിയത്.

Sanju Samson with dhoni
തുടരെ പറന്നത് 6, 6, 6, 6, 6... തീ തുപ്പും ബാറ്റിങ്; ഇത് ട്രെയിലറോ? (വിഡിയോ)
Summary

IPL 2026: Sanju Samson thrilled CSK fans with a Tamil punchline at the ROAR 2026 event

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com