

ഹൈദരാബാദ്: ഐപിഎല്‍ പോരാട്ടങ്ങള്‍ തുടങ്ങാനിരിക്കെ തീപ്പൊരി ബാറ്റിങുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം സലില്‍ അറോറ. സണ്‍റൈസേഴ്‌സിന്റെ പരിശീലന മത്സരത്തില്‍ താരം തുടരെ പറത്തിയത് 5 സിക്‌സുകള്‍. താരത്തിന്റെ ഈ ബാറ്റിങ് പ്രകടനത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തു.
മത്സരത്തില്‍ സഹ താരം ജയദേവ് ഉനദ്കട് എറിഞ്ഞ ഓവറിലെ അവസാന രണ്ട് പന്ത് സിക്‌സര്‍ തൂക്കിയ സലില്‍ പിന്നീട് പന്തെറിഞ്ഞ ഓംകാര്‍ ടര്‍മലെയുടെ സലില്‍ നേരിട്ട ആദ്യ മൂന്ന് പന്തുകളും അതിര്‍ത്തി കടത്തിയാണ് തുടരെ 5 പന്തുകളില്‍ സിക്‌സര്‍ തൂക്കിയത്. ഗ്രൗണ്ടിന്റെ നാല് ഭാഗത്തും പന്തുകള്‍ പറന്നെത്തി. ഇതില്‍ ഒരു സികിസ് നോ ലുക്കറുമായിരുന്നു.
താരത്തിന്റെ വെടിക്കെട്ട് വരാനിരിക്കുന്ന ബാറ്റിങ് വെടിക്കെട്ടിന്റെ സൂചനയാണെന്നു ആരാധകര്‍ പറയുന്നു. സലില്‍ അറോറയിലൂടെ എസ്ആര്‍എചിനു പുതിയ ഫിനിഷറെ കിട്ടിയിരിക്കുന്നുവെന്നും ആരാധകര്‍ പറയുന്നു.
പാറ്റ് കമ്മിന്‍സ് പരിക്കേറ്റ് പുറത്തിരിക്കുന്നതിനാല്‍ സണ്‍റൈസേഴ്‌സിനെ ഇത്തവണ ഇന്ത്യയുടെ ലോകകപ്പ് ഹീറോമാരില്‍ ഒരാളായ ഇഷാന്‍ കിഷനാണ് നയിക്കുന്നത്. താരവും മിന്നും ഫോമിലാണ്. ലോക ഒന്നാം നമ്പര്‍ ടി20 ബാറ്റര്‍ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ചേര്‍ന്നാണ് എസ്ആര്‍എച്ചിന്റെ ഇന്നിങ്‌സ് തുടങ്ങുന്നത്. ഈ കൂട്ടത്തിലേക്കാണ് സലില്‍ അറോറയുടെ വെടിക്കെട്ടും അവര്‍ക്ക് പ്രതീക്ഷയാകുന്നത്.
ഇത്തവണത്തെ മെഗാ ലേലത്തില്‍ ഒന്നര കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് താരത്തെ ടീമിലെത്തിച്ചത്. ഫിനിഷര്‍ റോളിലാണ് താരത്തെ സണ്‍റൈസേഴ്‌സ് ഉപയോഗപ്പെടുത്താന്‍ ഒരുങ്ങുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates