കാണികളെ കയറ്റില്ല,വേദികൾ വെട്ടിക്കുറച്ചു; പശ്ചിമേഷ്യ സംഘർഷത്തിൽ പാകിസ്ഥാൻ സൂപ്പർ ലീഗ് പ്രതിസന്ധിയിൽ

രാജ്യത്തെ സുരക്ഷാ സാഹചര്യം, ഇന്ധന ക്ഷാമം, സർക്കാരിന്റെ നിയന്ത്രണങ്ങൾ എന്നിവയെല്ലാം പരിഗണിച്ചാണ് ഈ നീക്കമെന്ന് പിസിബി ചെയർമാൻ മുഹ്‌സിന്‍ നഖ്‌വി വ്യക്തമാക്കി.
Pakistan Super League
Pakistan Super League to Be Held Without Fans Amid Middle East Crisis and Fuel Shortagefile
Updated on
1 min read

കറാച്ചി: പശ്ചിമേഷ്യയിലെ സംഘർഷവും അതിനെത്തുടർന്നുണ്ടായ ആഗോള ഇന്ധന പ്രതിസന്ധി പാകിസ്ഥാൻ സൂപ്പർ ലീഗിനെയും ബാധിച്ചു. വരാനിരിക്കുന്ന സീസൺ കാണികളില്ലാതെ നടത്താനാണ് പിസിബിയുടെ തീരുമാനം. രാജ്യത്തെ സുരക്ഷാ സാഹചര്യം, ഇന്ധന ക്ഷാമം, സർക്കാരിന്റെ നിയന്ത്രണങ്ങൾ എന്നിവയെല്ലാം പരിഗണിച്ചാണ് ഈ നീക്കമെന്ന് പിസിബി ചെയർമാൻ മുഹ്‌സിന്‍ നഖ്‌വി വ്യക്തമാക്കി.

Pakistan Super League
'ചില കഥകൾ അവസാനിക്കുന്നില്ല'; വൈകാരിക പ്രതികരണവുമായി പൃഥ്വി ഷാ

മാർച്ച് 26-ന് ആരംഭിക്കാനിരുന്ന ടൂർണമെന്റ് മുൻകൂട്ടി നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ നടക്കും. എന്നാൽ സ്റ്റേഡിയങ്ങളിൽ പ്രേക്ഷകർക്ക് പ്രവേശനം ഉണ്ടാകില്ല. പതിവായി നടക്കുന്ന ഉദ്ഘാടനച്ചടങ്ങും ഈ വർഷം റദ്ദാക്കിയിട്ടുണ്ട്. മത്സരങ്ങൾ നടക്കുന്ന വേദികളിലും മാറ്റം വരുത്തിയിട്ടുണ്ട്. മുമ്പ് വിവിധ നഗരങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ ലാഹോർ, കറാച്ചി എന്നി സ്റ്റേഡിയങ്ങളിൽ മാത്രമാകും മത്സരം നടത്തുക.

Pakistan Super League
പന്തിന് മൂന്നാം സ്ഥാനം വേണം, നിക്കോളാസ് പൂരാന്‍ ഔട്ട്!

പിസിബിയുടെ ഈ തീരുമാനം ഫ്രാഞ്ചൈസികൾക്ക് സാമ്പത്തികമായി വലിയ തിരിച്ചടിയാണ് ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന പണമായിരുന്നു ടീമുകളുടെ പ്രധാന വരുമാനം. കാണികൾ ഇല്ലാതെ മത്സരം നടത്തുന്നത് വഴി ഈ വരുമാനം പൂർണമായും നഷ്ടപ്പെടും. എന്നാൽ ഈ നഷ്ടം കുറയ്ക്കാൻ പിസിബി നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.

Summary

Pakistan Super League to Be Held Without Fans Amid Middle East Crisis and Fuel Shortage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com