'15കാരന്‍' നേടി '15 പന്തില്‍' ഫിഫ്റ്റി! ചെന്നൈ ബൗളിങിനെ തല്ലി ഒതുക്കി വൈഭവ് സൂര്യവംശി

5 സിക്‌സും 4 ഫോറും സഹിതം 17 പന്തില്‍ 52 റണ്‍സ്
Vaibhav Sooryavanshi celebration
Vaibhav Sooryavanshix
Updated on
1 min read

ഗുവാഹത്തി: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ 128 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത രാജസ്ഥാന്‍ റോയല്‍സിനു മിന്നും തുടക്കം നല്‍കി 15കാരന്‍ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി. വെറും 15 പന്തില്‍ താരം അര്‍ധ സെഞ്ച്വറി നേടിയാണ് രാജസ്ഥാന് തീപ്പൊരി തുടക്കം നല്‍കിയത്.

15 പന്തില്‍ 5 സിക്‌സും 4 ഫോറും സഹിതം വൈഭവ് 50ല്‍ എത്തി. 17 പന്തില്‍ 52 റണ്‍സുമായി താരം പുറത്താകുകയും ചെയ്തു.

Vaibhav Sooryavanshi celebration
'റീഫണ്ട് കിട്ടുമോ?'; ഗ്രീനിന് എതിരെ വിമർശനവുമായി ആകാശ് ചോപ്ര

ഐപിഎല്ലില്‍ അതിവേഗം അര്‍ധ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയിലും താരമെത്തി. 13 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ രാജസ്ഥാന്‍ താരം തന്നെയായ യശസ്വി ജയ്‌സ്വാളാണ് പട്ടികയില്‍ ഒന്നാമന്‍. കെഎല്‍ രാഹുല്‍, പാറ്റ് കമ്മിന്‍സ്, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ 14 പന്തിലും 50ല്‍ എത്തി. സുനില്‍ നരെയ്ന്‍, യുസുഫ് പഠാന്‍, നിക്കോളാസ് പൂരാന്‍ എന്നിവരും വൈഭവ് മുന്‍പ് 15 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്.

മത്സരത്തില്‍ ടോസ് നേടി രാജസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനു ഇറങ്ങിയ ചെന്നൈക്ക് വന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. 74 റണ്‍സ് ചേര്‍ക്കുന്നതിനിടെ ചെന്നൈയ്ക്ക് 7 വിക്കറ്റുകള്‍ നഷ്ടമായി. 82ല്‍ എത്തിയപ്പോള്‍ എട്ടാം വിക്കറ്റും അവര്‍ക്ക് പോയി. 94ല്‍ ഒന്‍പതാം വിക്കറ്റും നിലംപൊത്തി. ജാമി ഓവര്‍ടന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ബലത്തിലാണ് 127ല്‍ എത്തിയത്.

Vaibhav Sooryavanshi celebration
സഞ്ജു തിളങ്ങിയില്ല, ജാമി ഓവര്‍ടന്‍ ഒറ്റയ്ക്ക് പൊരുതി; ചെന്നൈ 'തട്ടിമുട്ടി' എത്തി 127 റണ്‍സില്‍!
Summary

IPL 2026: Vaibhav Sooryavanshi departed for 52 off 17 balls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com