

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടതിന് പിന്നാലെ കൊൽക്കത്ത താരം കാമറൂണ്‍ ഗ്രീനിന് എതിരെ വലിയ വിമർശനമാണ് ഉയരുന്നത്. 25.2 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ കഴിഞ്ഞ മത്സരത്തിൽ പന്തെറിഞ്ഞിരുന്നില്ല. ബാറ്ററായി കളത്തിലിറങ്ങിയ താരത്തിന് 10 പന്തിൽ 18 റൺസ് നേടാൻ സാധിച്ചുള്ളൂ. ഇതാണ് വിമർശനങ്ങൾക്ക് കാരണം.
“നിങ്ങൾ ഓൾ-റൗണ്ടറിന് പണം ചെലവഴിച്ചത്. എന്നാൽ നിങ്ങൾക്ക് ലഭിച്ചത് ഒരു ബാറ്ററെ മാത്രമാണ്. അങ്ങനെ ആണെങ്കിൽ റീഫണ്ട് ലഭിക്കാൻ നിങ്ങൾക്ക് അവകാശമുണ്ടാകണം'' എന്നായിരുന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്രയുടെ വിമർശനം. എന്തുകൊണ്ടാണ് മത്സരത്തിൽ താരം പന്തെറിയാത്തത് എന്ന കമന്റേറ്ററുടെ ചോദ്യത്തിന് അതിന്റെ കാരണം ക്രിക്കറ്റ് ഓസ്ട്രേലിയയോടാണ് ചോദിക്കേണ്ടത് എന്നായിരുന്നു രഹാനെയുടെ മറുപടി.
ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വര്‍ക്ക് ലോഡ് മാനേജ്മെന്റ് പോളിസിയുമായി ബന്ധപ്പെട്ട് മത്സരങ്ങളിൽ ബൗളിങ് ചെയ്യുന്നതിന് ഗ്രീനിന് കര്‍ശനമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates