ചെന്നൈയുടെ മുന്‍നിര തകര്‍ന്നടിഞ്ഞു, കാര്‍ത്തിക്കിന് അര്‍ധ സെഞ്ച്വറി; ലഖ്‌നൗവിന് 188 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ പ്ലേ ഓഫില്‍ സ്ഥാനമുറപ്പിക്കാന്‍ ജയം മാത്രം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് 188 റണ്‍സ് വിജയലക്ഷ്യം
IPL
കാർത്തിക് ശർമ്മയുടെ അർധ സെഞ്ച്വറിയാണ് ഭേദപ്പെട്ട സ്കോർ നേടാൻ ചെന്നൈയെ സഹായിച്ചത്SOURCE: IPL
Updated on
1 min read

ലഖ്‌നൗ: ഐപിഎല്ലില്‍ പ്ലേ ഓഫില്‍ സ്ഥാനമുറപ്പിക്കാന്‍ ജയം മാത്രം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് 188 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ലഖ്‌നൗ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. 42 പന്തില്‍ 71 റണ്‍സ് നേടിയ കാര്‍ത്തിക് ശര്‍മ്മയാണ് ചെന്നൈ ടീം സ്‌കോര്‍ 150 കടക്കാന്‍ സഹായിച്ചത്. നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 187 റണ്‍സ് നേടിയത്.

IPL
'ഹര്‍ദിക് ഇല്ലാത്തതിനാല്‍ മുംബൈ ടീം ഫുള്‍ ഹാപ്പി മൂ‍ഡ‍ിൽ'

മികച്ച നിലയില്‍ തുടങ്ങിയ ചെന്നൈയ്ക്ക് ഇത് മുതലാക്കാന്‍ സാധിച്ചില്ല. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് ആണ് ആദ്യം പുറത്തായത്. ചെന്നൈ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന സഞ്ജു സാംസണിന് പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയരാന്‍ സാധിച്ചില്ല.

20 പന്തില്‍ 20 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. തുടര്‍ന്ന് ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ എന്നിവരുടെ പിന്തുണയോടെ കാര്‍ത്തിക് ശര്‍മ്മ സ്‌കോര്‍ കെട്ടിപ്പടുക്കുകയായിരുന്നു. പുറത്താകാതെ 16 പന്തില്‍ 32 റണ്‍സ് നേടിയ ദുബെ അവസാന ഓവറുകളില്‍ ആഞ്ഞടിച്ചതാണ് ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ ചെന്നൈയെ സഹായിച്ചത്.

IPL
ഫോര്‍ത്ത് അംപയറെ തെറി വിളിച്ചു; പൊള്ളാര്‍ഡിന് പിഴ ശിക്ഷ
Summary

ipl: Chennai Super Kings vs Lucknow Super Giants

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com