റണ്‍സ് 'അഭിഷേകം'; തല്ലി തകര്‍ത്ത് അഭിഷേകും ക്ലാസെനും; ഒടുവില്‍ പിടിച്ചു കെട്ടി ചെന്നൈ; വിജയലക്ഷ്യം 195 റണ്‍സ്

ചെന്നൈയ്ക്ക് വേണ്ടത് 195 റണ്‍സാണ്.
CSK vs SRH
CSK vs SRH
Updated on
1 min read

ഹൈദരാബാദ്: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഒരിക്കല്‍ കൂടെ 200 കടക്കാനാകാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അഭിഷേക് ശര്‍മയുടെ മിന്നും അര്‍ധ സെഞ്ചുറിയുടെ മികവില്‍ ചെന്നൈയ്‌ക്കെതിരായ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറിലെത്തിയ എസ്ആര്‍എച്ച് നേടിയത് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ്. 15 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ അഭിഷേക് ശര്‍മയുടെ വെടിക്കെട്ടിനാണ് ഹൈദരാബാദ് സാക്ഷ്യം വഹിച്ചത്.

CSK vs SRH
18ന് മൂന്ന്, സ്റ്റബ്‌സും രാഹുലും ഒന്നിച്ചു, കളി മാറി; ബംഗളൂരുവിനെ തോല്‍പ്പിച്ച് ഡല്‍ഹി

ഇന്നത്തെ അര്‍ധ സെഞ്ചുറിയോടെ ഐപിഎല്ലിലെ തന്റെ അതിവേഗ അര്‍ധ സെഞ്ചുറിയെന്ന നേട്ടവും അഭിഷേക് ശർമ സ്വന്തമാക്കി. 22 പന്തില്‍ 59 റണ്‍സെടുത്താണ് അഭിഷേക് പുറത്തായത്. ജാമി ഓവര്‍ടണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന് ക്യാച്ച് നല്‍കിയാണ് അഭിഷേക് പുറത്തായത്. ആറ് ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതാണ് അഭിഷേകിന്റെ ഇന്നിങ്‌സ്.

CSK vs SRH
'അദ്ദേഹത്തോട് സഹതാപം തോന്നുന്നു, ഇതെങ്ങനെ സംഭവിച്ചെന്ന് അറിയില്ല'; കോഹ്ലിയുടെ 'ലൗ'വില്‍ ജര്‍മന്‍ മോഡല്‍

ട്രാവിസ് ഹെഡ് 20 പന്തില്‍ 23 റണ്‍സും നേടിയപ്പോള്‍ പിന്നാലെ വന്ന ഹെന്‍റിച്ച് ക്ലാസെന്‍ തകര്‍ത്താടി. 39 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സറുകളുമായി 59 റണ്‍സാണ് ക്ലാസെന്‍ നേടിയത്. മധ്യനിരയില്‍ നിതീഷ് കുമാര്‍ റെഡ്ഡി 12 റണ്‍സും, സലില്‍ അറോറ 13 റണ്‍സും നേടിയപ്പോള്‍ ലോവര്‍ ഓര്‍ഡറില്‍ എട്ട് പന്തില്‍ 12 റണ്‍സ് നേടി ശിവാങ്ക് കുമാറും സംഭാവന ചെയ്തു.

ചെന്നൈ ബൗളര്‍മാരില്‍ തിളങ്ങിയത് മൂന്ന് വിക്കറ്റെടുത്ത അന്‍ശുല്‍ കംബോജ് ആണ്. നിര്‍ണായകമായ ക്ലാസെന്റെ വിക്കറ്റും കംബോജാണ് നേടിയത്. ജാമി ഓവര്‍ടണും 3 വിക്കറ്റ് നേടിയപ്പോള്‍ മുകേഷ് ചൗധരി രണ്ട് വിക്കറ്റും, ഗുര്‍ജപ്‌നീത് സിങ് ഒരു വിക്കറ്റും നേടിയത്. ഹൈദരാബാദിനെ മറി കടക്കാന്‍ ചെന്നൈയ്ക്ക് വേണ്ടത് 195 റണ്‍സാണ്.

Summary

IPL CSK vs SRH: Abhishek Sharma and Klassen gets SRH to 194.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com