

അഹമ്മദാബാദ്:ഐപിഎല്‍ സെമിഫൈനല്‍ പോരാട്ടമായ രണ്ടാം ക്വാളി ഫയറിനായി( IPL Qualifier 2) ഇന്ന് മുംബൈ- പഞ്ചാബ് ടീമുകള്‍ ഏറ്റുമുട്ടും. ഐപിഎല്‍ കന്നിക്കിരീടം മോഹിച്ചെത്തി പഞ്ചാബ് ഇറങ്ങുമ്പോള്‍ ആറാം കീരിടത്തിന് സ്ഥലമൊരുക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ ലക്ഷ്യം. സൂപ്പര്‍ ത്രില്ലര്‍ പോരാട്ടമായിരിക്കുമെന്നതില്‍ ആരാധകര്‍ക്ക് തര്‍ക്കമില്ല
പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനാക്കാരായി പ്ലേ ഓഫില്‍ കടന്നെങ്കിലും ഒന്നാം ക്വാളിഫയറില്‍ ബംഗളരൂവിനോട് ദയനീയ തോല്‍വി വഴങ്ങേണ്ടിവന്നതിന്റെ ക്ഷീണം പഞ്ചാബിനുണ്ട്. മറുവശത്ത് നാലാം സ്ഥാനാക്കാരനായി പ്ലേ ഓഫില്‍ കടന്ന് മുംബൈ കരുത്തരായ ഗുജറാത്തിനെ വീഴ്ത്തിയാണ് രണ്ടാം ക്വാളിഫയറിന് ടിക്കറ്റെടുത്തത്.
മത്സരം അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. സ്റ്റാര്‍ സ്‌പോടര്‍ട്‌സ് ചാനലുകളിലും ജിയോ ഹോട്‌സ്റ്റാറിലും കാണാം. ഇന്നത്തെ വിജയികള്‍ മൂന്നിന് നടക്കുന്ന ഫൈനലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും.
അതേസമയം, മഴ കളി മുടക്കിയാല്‍ കാര്യങ്ങള്‍ പഞ്ചാബിന് അനുകൂലമാകും. അഹമ്മദാബാദിലെ കാലാവസ്ഥാ പ്രവചനമനുസരിച്ച് മഴയ്ക്കുള്ള സാധ്യത വളരെ കുറവാണ്. വെതര്‍ ഡോട്ട്കോമിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മഴപെയ്യാന്‍ 24 ശതമാനം മാത്രമാണ് സാധ്യത. എന്നിരുന്നാലും മഴകാരണം മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ പണികിട്ടുക മുംബൈ ഇന്ത്യന്‍സിനാണ്. എന്തെങ്കിലും കാരണവശാല്‍ രണ്ടാം ക്വാളിഫയര്‍ മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ പോയന്റ് പട്ടികയില്‍ മുന്നിലുള്ള ടീമാണ് ഫൈനലിലേക്ക് മുന്നേറുക. ഇതിനാല്‍ത്തന്നെ മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ പഞ്ചാബ്, ആര്‍സിബിയുമായി ഫൈനല്‍ കളിക്കും.
ഇനി മഴ കളി തടസപ്പെടുത്തിയാല്‍ ബിസിസിഐയും ഐപിഎല്‍ ഭരണസമിതിയും മത്സരം പൂര്‍ത്തിയാക്കാനായി അധികമായി ഒരു മണിക്കൂര്‍ അനുവദിച്ചിട്ടുണ്ട്. ഇതോടെ മത്സര പൂര്‍ത്തീകരണത്തിന് അധികം സമയം ലഭിക്കും. രണ്ടാം ക്വാളിഫയറിന് റിസര്‍വ് ദിനം അനുവദിച്ചിട്ടില്ല. നിലവില്‍ ഫൈനല്‍ മത്സരത്തിന് മാത്രമേ റിസര്‍വ് ദിനമുള്ളൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates