നന്നായി കളിച്ചാൽ ഐപിഎല്ലിൽ എത്തും! താര വേട്ടയ്ക്ക് ടാലന്റ് സ്കൗട്ടുകൾ ​ഗ്രീൻഫീൽഡിൽ

മുംബൈ, രാജസ്ഥാൻ, കൊൽക്കത്ത, ബം​ഗളൂരു ടീമുകൾ താരങ്ങളെ തിരയുന്നു
Aries Kollam Sailors- Trivandrum Royals clash
ഏരീസ് കൊല്ലം സെയിലേഴ്സ്- ട്രിവാൻഡ്രം റോയൽസ് പോരാട്ടം (IPL scouts)
Updated on
1 min read

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീ​ഗിൽ മികവ് പുലർത്തിയാൽ മലയാളി താരങ്ങൾക്ക് ഐപിഎൽ കളിക്കാനുള്ള അവസരമുണ്ട്. മിടുക്കരായ താരങ്ങളെ തേടി കളി കാണാൻ സ്റ്റേഡിയത്തിൽ എത്തുന്നത് ചില്ലറക്കാരല്ല.

മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരു ടീമുകൾക്കായി താരങ്ങളെ തിരയുന്ന ടാലന്റ് സ്കൗട്ടുകൾ കെസിഎൽ മത്സരങ്ങൾ കാണാനായി ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വരുന്നുണ്ട്.

Aries Kollam Sailors- Trivandrum Royals clash
കൃത്യത, സൂക്ഷ്മത; കളി വരുതിയിൽ നിർത്തിയ സിബിൻ ​ഗിരീഷിന്റെ പന്തുകൾ

മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കിരൺ മൊറേയാണ് മുംബൈ ഇന്ത്യൻസിനായി ഇത്തവണ കാര്യവട്ടത്തുള്ളത്. കൊൽക്കത്തയ്ക്കായി മുൻ കേരള രഞ്ജി താരവും കേരളത്തിൽ ചീഫ് സെലക്ടറുമായ പി പ്രശാന്താണ് താരങ്ങളെ തിരയുന്നത്.

രാജസ്ഥാനായി മൽകേഷ് രമേഷ് ​ഗാന്ധിയാണ് സ്കൗട്ടായി എത്തിയിരിക്കുന്നത്. ആർസിബിക്കായി അശ്വിൻ വെങ്കിട്ടരാമനും താര വേട്ടയ്ക്കായി കളത്തിലുണ്ട്.

Aries Kollam Sailors- Trivandrum Royals clash
മിന്നും ഫോം, കെസിഎല്ലിൽ കിടിലൻ ബാറ്റിങ്! ഇത് ചാലക്കുടിയുടെ സ്വന്തം വത്സൽ ഗോവിന്ദ്
Summary

IPL scouts looking for players for Mumbai Indians, Rajasthan Royals, Kolkata Knight Riders, and Royal Challengers Bengaluru teams are coming to Greenfield Stadium to watch KCL matches.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com