എന്തുകൊണ്ടാണ് മുംബൈയുടെ മത്സരങ്ങളില്‍ ഇങ്ങനെ സംഭവിക്കുന്നത്? ഐപിഎല്ലില്‍ 'ടോസ് വിവാദം'

 IPL toss controversy surrounding the Mumbai Indians vs KKR match has sparked widespread debate
ഐപിഎല്‍
Updated on
1 min read

മുംബൈ: ഐപിഎല്ലില്‍ മുംബൈ - കൊല്‍ക്കത്ത മത്സരത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ടോസ് തര്‍ക്കം. യഥാര്‍ഥത്തില്‍ ഏതു ടീമിനാണ് ടോസ് ലഭിച്ചതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പലരും സംശയം ഉന്നയിച്ച് രംഗത്തെത്തിയത്.

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയാണ് ടോസ് ഇട്ടത്. കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 'ടെയില്‍സ്' വിളിച്ചു. എന്നാല്‍ തൊട്ടുപിന്നാലെ കാമറ ആംഗിള്‍ മാറുകയായിരുന്നു. മാച്ച് റഫറി മുംബൈയ്ക്കാണ് ടോസ് വീണതെന്നു പറഞ്ഞെങ്കിലും കോയിന്റെ ക്ലോസ് ഷോട്ട് കാണിച്ചില്ലെന്നതാണ് വിവാദത്തിന് കാരണം.

 IPL toss controversy surrounding the Mumbai Indians vs KKR match has sparked widespread debate
പഴയ പോരാളികള്‍ പുതിയ കളത്തില്‍, സഞ്ജു ലോകകപ്പ് ഫോം തുടരുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍; ചെന്നൈ- രാജസ്ഥാന്‍ മത്സരം ഇന്ന്

സാധരണഗതിയില്‍ ടോസ് ഇട്ടതിനു തൊട്ടുപിന്നാലെ കാമറ കോയിനെയാണ് ഫോക്കസ് ചെയ്യാറുള്ളത്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. ഇതോടെയാണ് പലരും സംശയം ഉന്നയിച്ച് രംഗത്തെത്തിയത്. എക്‌സില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച കൊഴുക്കുകയും ചെയ്തു. മുംബൈയെ സഹായിക്കുന്നതിനു വേണ്ടിയാണ് ഇതെന്നാണ് ചിലരുടെ ആരോപണം.

ഹര്‍ദിക് പാണ്ഡ്യ കോയിന്‍ മുകളിലേക്കിടുന്നു... കാമറ ആംഗിള്‍ മാറുന്നു. ഹെഡാണോ ടെയിലാണോ എന്ന് കണ്ടില്ല, പക്ഷേ മുംബൈ ഇന്ത്യന്‍സ് ടോസ് ജയിച്ചു! ഇതുപോലൊരു അദ്ഭുതം മുംബൈ ടീമിന് മാത്രമേ സാധ്യമാകൂ.'' ഒരാള്‍ എക്‌സില്‍ കുറിച്ചു. ''എന്തുകൊണ്ടാണ് മുംബൈ ഇന്ത്യന്‍സ് മത്സരങ്ങളില്‍ മാത്രം എപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്?'' എന്നാണ് മറ്റൊരാളുടെ ചോദ്യം. ഐപിഎലിന്റെ ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം ജിയോ വാങ്ങിക്കുന്നതിന്റെ പിന്നിലെ താല്‍പര്യം ഇതാണോ എന്നു വരെ ചോദ്യങ്ങളുയരുന്നുണ്ട്. മത്സരത്തില്‍ ആറു വിക്കറ്റ് വിജയമാണ് മുംബൈ സ്വന്തമാക്കിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 221 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ മറികടന്നത്.

Summary

IPL toss controversy surrounding the Mumbai Indians vs KKR match has sparked widespread debate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com