പഴയ പോരാളികള്‍ പുതിയ കളത്തില്‍, സഞ്ജു ലോകകപ്പ് ഫോം തുടരുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍; ചെന്നൈ- രാജസ്ഥാന്‍ മത്സരം ഇന്ന്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരം ഇന്ന്.
sanju samson
സഞ്ജു സാംസണ്‍ source: Chennai Super Kings
Updated on
1 min read

ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരം ഇന്ന്. ബര്‍സാപാരാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സഞ്ജു സാംസണ്‍ ബൗണ്ടറി നേടുമ്പോള്‍ ആവേശത്തില്‍ ഇളകി മറിയുന്നവരില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ആരാധകരുമുണ്ടാകും. 11 വര്‍ഷക്കാലം രാജസ്ഥാനൊപ്പമായിരുന്ന, 5 വര്‍ഷക്കാലം ടീമിന്റെ ക്യാപ്റ്റനായിരുന്ന സഞ്ജു, ഇത്തവണ ചെന്നൈയിലേക്ക് മാറിയെങ്കിലും ആരാധകരുടെ ഹൃദയങ്ങളില്‍ നിന്ന് കൂടൊഴിഞ്ഞിട്ടുണ്ടാകില്ല. രാജസ്ഥാന്റെ ജേഴ്‌സിയിലേക്ക് മാറിയെങ്കിലും 12 വര്‍ഷക്കാലം കൂടെ ഉണ്ടായിരുന്ന രവീന്ദ്ര ജഡേജയെ ചെന്നൈ ആരാധകര്‍ക്കും മറക്കാനാകില്ല.

പഴയ ടീമിനെതിരെ കൊമ്പുകോര്‍ക്കുന്ന സഞ്ജുവും ജഡേജയുമാണ് ഇന്നത്തെ രാജസ്ഥാന്‍- ചെന്നൈ മത്സരത്തിലെ ശ്രദ്ധാകേന്ദ്രങ്ങള്‍. ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സഞ്ജുവിന്റെ ബാറ്റിങ്ങില്‍ പ്രതീക്ഷയര്‍പ്പിച്ച് ഐപിഎല്ലില്‍ ആറാം കിരീടമാണ് സൂപ്പര്‍ കിങ്‌സ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലായിരുന്നു അവര്‍. ഋതുരാജ് ഗെയ്ക് വാദിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്ന സഞ്ജു, ധോണിക്ക് പരിക്കേറ്റതോടെ ടീമിന്റെ വിക്കറ്റ് കീപ്പറാകുമെന്ന് ഉറപ്പായി. വന്‍തുകയ്ക്ക് ടീമിലെത്തിച്ച ആഭ്യന്തര താരങ്ങളായ പ്രശാന്ത് വീര്‍, കാര്‍ത്തിക് ശര്‍മ എന്നിവരിലൊരാള്‍ക്ക് ഇന്ന് അവസരം ലഭിച്ചേക്കും. സ്പിന്നര്‍മാരായ നൂര്‍ അഹമ്മദ്, അകീല്‍ ഹുസൈന്‍, പേസര്‍മാരായ ജയ്മി ഓവര്‍ട്ടണ്‍, മാറ്റ് ഹെന്റി എന്നിങ്ങനെ ബോളിങ്ങില്‍ ചെന്നൈയുടെ പ്രതീക്ഷ വിദേശതാരങ്ങളിലാണ്.

sanju samson
റിക്കല്‍ടന്‍ 81, രോഹിത് 78; തോറ്റ് തുടങ്ങുന്ന പതിവ് വിട്ട് മുംബൈ ഇന്ത്യൻസ്; ത്രില്ലറിൽ കെകെആറിനെ തുരത്തി

മറുവശത്ത് പുതിയ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന് കീഴില്‍ ആദ്യ മത്സരത്തിനിറങ്ങുന്ന രാജസ്ഥാന്‍ ടീമിന്റെ വജ്രായുധം പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശിയാണ്. വൈഭവും യശസ്വി ജയ്‌സ്വാളും ചേര്‍ന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിന്റെ പ്രകടനം ടീമിന് നിര്‍ണായകമാകും.

sanju samson
5 സിക്‌സ് 3 ഫോര്‍, 23 പന്തില്‍ 51; 'ബദാം ഹല്‍വ' വീണ്ടും നുണഞ്ഞ് രോഹിത് ശര്‍മ!
Summary

sanju will continue his World Cup form?; Chennai-Rajasthan match today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com