5 സിക്‌സ് 3 ഫോര്‍, 23 പന്തില്‍ 51; 'ബദാം ഹല്‍വ' വീണ്ടും നുണഞ്ഞ് രോഹിത് ശര്‍മ!

കൃഷ്ണമാചാരി ശ്രീകാന്തിന്റെ പ്രവചനം സത്യമായി
Rohit Sharma batting
Rohit Sharmax
Updated on
1 min read

മുംബൈ: ഇതിഹാസ താരം കൃഷ്ണമാചാരി ശ്രീകാന്തിന്റെ പ്രവചനം സത്യമായി. ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മ കൊല്‍ക്കത്ത ബൗളര്‍മാരെ തച്ചുതകര്‍ക്കുമെന്നു ശ്രീകാന്ത് പറഞ്ഞിരുന്നു. കെകെആര്‍ ബൗളര്‍മാരെ രോഹിത് ഹല്‍വ തിന്നുന്ന ലാഘവത്തില്‍ കൈകാര്യം ചെയ്യുമെന്നായിരുന്നു ശ്രീകാന്തിന്റെ ഉപമ. അത് സത്യമാണെന്നു വാംഖഡെയില്‍ തെളിഞ്ഞു.

കൊല്‍ക്കത്ത മുന്നോട്ടു വച്ച 221 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് അതിവേഗമാണ് മുംബൈ കുതിക്കുന്നത്. ഇന്ധനം പകര്‍ന്ന് ബദാം ഹല്‍വ നുണഞ്ഞ് രോഹിതും. താരം 23 പന്തില്‍ 51 റണ്‍സ് അതിവേഗം അടിച്ചെടുത്തു. 5 സിക്‌സും 3 ഫോറും സഹിതമാണ് ഹിറ്റ്മാന്റെ പവര്‍ ഹിറ്റിങ് ബാറ്റിങ്.

Rohit Sharma batting
190 ഐപിഎല്‍ മത്സരങ്ങള്‍! റെക്കോര്‍ഡില്‍ ഇനി നരെയ്ന്‍

ശ്രീകാന്ത് മത്സരത്തിനു മുന്‍പ് പറഞ്ഞത്

'കുറച്ചു കൊല്ലം മുന്‍പ് കെകെആര്‍ രോഹിത് ശര്‍മയ്ക്ക് ഹല്‍വ പോലെയായിരുന്നു. ഇന്നും ഹല്‍വ കഴിക്കുന്ന ലാഘവത്തിലായിരിക്കും അദ്ദേഹം അവരുടെ ബൗളിങിനെ തകര്‍ക്കാന്‍ പോകുന്നത്. കെകെആര്‍ അദ്ദേഹത്തിന്റെ ബദാം ഹല്‍വ ടീമാണ്. കെകെആറിനെതിരെ കളിക്കുന്നത് രോഹിതിനു കംഫര്‍ട്ട് സോണാണ്'- തന്റെ യുട്യൂബ് ചാനലിലൂടെയാണ് ശ്രീകാന്തിന്റെ പ്രവചനം.

Rohit Sharma batting
നയിച്ച് രഹാനെ, കട്ടയ്ക്കു നിന്ന് അംഗ്കൃഷ്; മുംബൈക്ക് മുന്നില്‍ മികച്ച ലക്ഷ്യം വച്ച് കെകെആര്‍
Summary

IPL 2026: Rohit Sharma and Ryan Rickelton have provided Mumbai Indians a solid start in the chase of 221 runs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com