190 ഐപിഎല്‍ മത്സരങ്ങള്‍! റെക്കോര്‍ഡില്‍ ഇനി നരെയ്ന്‍

ഐപിഎല്ലില്‍ പുതിയ ചരിത്രമെഴുതി കെകെആര്‍ ഓള്‍ റൗണ്ടര്‍
Sunil Narine
Sunil Narinex
Updated on
1 min read

മുംബൈ: ഐപിഎല്ലില്‍ പുതിയ ചരിത്രമെഴുതി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഓള്‍ റൗണ്ടറും മിസ്റ്റ്‌റി സ്പിന്നറുമായ സുനില്‍ നരെയ്ന്‍. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന വിദേശ താരമെന്ന റെക്കോര്‍ഡ് ഇനി നരെയ്‌നു സ്വന്തം. മുംബൈ ഇന്ത്യന്‍സിനെതിരായ ഈ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിനു കെകെആര്‍ ഇറങ്ങിയതോടെയാണ് നരെയ്ന്‍ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.

സ്വന്തം നാട്ടുകാരനായ കെയ്‌റന്‍ പൊള്ളാര്‍ഡിന്റെ റെക്കോര്‍ഡാണ് താരം മറികടന്നത്. നരെയ്‌ന്റെ 190ാം ഐപിഎല്‍ മത്സരമാണിത്. പൊള്ളാര്‍ഡ് 189 മത്സരങ്ങളാണ് കളിച്ചത്. മുംബൈ ഇന്ത്യന്‍സിനായാണ് പൊള്ളാര്‍ഡ് ഐപിഎല്‍ കളിച്ചത്. സമാനമാണ് നരെയ്‌നും. കെകെആറിനു വേണ്ടി മാത്രമാണ് താരം ഇതുവരെ ഐപിഎല്‍ കളിച്ചത്.

2012ല്‍ മുംബൈ ഇന്ത്യന്‍സുമായി കടുത്ത മത്സരം നടത്തിയാണ് കെകെആര്‍ നരെയ്‌നെ ലേലത്തില്‍ സ്വന്തമാക്കിയത്. 3.4 കോടി രൂപയ്ക്കാണ് താരം കൊല്‍ക്കത്ത ടീമിലെത്തിയത്. അരങ്ങേറ്റ സീസണില്‍ തന്നെ താരം കൊല്‍ക്കത്തയുടെ കന്നി ഐപിഎല്‍ നേട്ടത്തില്‍ നിര്‍ണായകമായി. പിന്നീട് ഒരോ സീസണിലും താരം കൂടുതല്‍ കൂടുതല്‍ മികവ് പ്രകടിപ്പിച്ചു. മിസ്റ്റ്‌റി സ്പിന്നര്‍ പദവിയില്‍ നിന്നു ഓപ്പണിങ് ബാറ്ററിലേക്കും ഓള്‍ റൗണ്ടര്‍ വേഷത്തിലേക്കെല്ലാം നരെയ്ന്‍ മാറി. കൊല്‍ക്കത്ത നേടിയ 3 ഐപിഎല്‍ കിരീടങ്ങളിലും നരെയ്ന്‍ നിര്‍ണായകമായി നിന്നു.

Sunil Narine
നയിച്ച് രഹാനെ, കട്ടയ്ക്കു നിന്ന് അംഗ്കൃഷ്; മുംബൈക്ക് മുന്നില്‍ മികച്ച ലക്ഷ്യം വച്ച് കെകെആര്‍

189 കളിയിയില്‍ നിന്നു 192 വിക്കറ്റുകള്‍ താരം വീഴ്ത്തി. 187 ഇന്നിങ്‌സുകളാണ് കളിച്ചത്. ഒരു തവണ 5 വിക്കറ്റ് നേട്ടവും 7 തവണ 4 വിക്കറ്റ് നേട്ടവുമുണ്ട്.

ബാറ്റിങില്‍ 122 ഇന്നിങ്‌സുകള്‍ കളിച്ച് നേടിയത് 1780 റണ്‍സ്. ഒരു സെഞ്ച്വറിയും 7 അര്‍ധ സെഞ്ച്വറികളും നേടി. 2024 സീസണാണ് ബാറ്റിങിലും ബൗളിങിലും താരം വെട്ടിത്തിളങ്ങിയത്. ആ സീസണില്‍ താരം 448 റണ്‍സും 17 വിക്കറ്റും സ്വന്തമാക്കി. 2025ല്‍ താരത്തെ 12 കോടിയ്ക്ക് കെകെആര്‍ ടീമില്‍ തന്നെ നിലനിര്‍ത്തുകയായിരുന്നു.

റെക്കോര്‍ഡ് പട്ടിക

സുനില്‍ നരെയ്ന്‍- 190 മത്സരങ്ങള്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

കെയ്‌റന്‍ പൊള്ളാര്‍ഡ്- 189 മത്സരങ്ങള്‍ (മുംബൈ ഇന്ത്യന്‍സ്)

എബി ഡിവില്ല്യേഴ്‌സ്- 184 മത്സരങ്ങള്‍ (ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു)

ഡേവിഡ് വാര്‍ണര്‍- 184 മത്സരങ്ങള്‍ (ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

ഡ്വെയ്ന്‍ ബ്രാവോ- 161 മത്സരങ്ങള്‍ (മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഗുജറാത്ത് ലയണ്‍സ്)

Summary

IPL 2026: Sunil Narine scripts history, becoming the overseas player with most IPL matches

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com