ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മായങ്ക് അഗര്‍വാള്‍ ക്വാറന്റൈനില്‍, ഇഷാന്‍ കിഷന്‍ ഓപ്പണറാവും; സ്ഥിരീകരിച്ച് രോഹിത് ശര്‍മ

മായങ്ക് അഗര്‍വാള്‍ ക്വാറന്റൈനിലായതിനാല്‍ ഇഷാന്‍ കിഷന്‍ ആണ് ടീമിന് മുന്‍പിലുള്ള ഒരേയൊരു ഓപ്പണിങ് ഓപ്ഷന്‍
Published on

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇഷാന്‍ കിഷന്‍ തനിക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് വ്യക്തമാക്കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ആദ്യ ഏകദിനത്തിന് മുന്‍പായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത്തിന്റെ വാക്കുകള്‍. 

മായങ്ക് അഗര്‍വാള്‍ ക്വാറന്റൈനിലായതിനാല്‍ ഇഷാന്‍ കിഷന്‍ ആണ് ടീമിന് മുന്‍പിലുള്ള ഒരേയൊരു ഓപ്പണിങ് ഓപ്ഷന്‍ എന്നാണ് രോഹിത് പ്രതികരിച്ചത്. പരിക്കൊന്നുമില്ലെങ്കില്‍ ശനിയാഴ്ച പരിശീലനം നടത്തുമെന്നും രോഹിത് പറഞ്ഞു. 

മായങ്ക് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു

ശിഖര്‍ ധവാന്‍, ഋതുരാജ് ഗയ്കവാദ് എന്നിവര്‍ക്ക് കോവിഡ് പോസിറ്റീവാകുകയും കെഎല്‍ രാഹുല്‍ സഹോദരിയുടെ വിവാഹത്തിന്റെ ഭാഗമായി അവധി എടുക്കുകയും ചെയ്തതോടെയാണ് ഓപ്പണിങ്ങില്‍ രോഹിത്തിനൊപ്പം ആര് ഇറങ്ങും എന്ന ചോദ്യം ഉടലെടുത്തത്. നാല് കളിക്കാര്‍ക്ക് കോവിഡ് പോസിറ്റീവായതോടെ മായങ്ക് അഗര്‍വാളിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, ഋതുരാജ് ഗയ്കവാദ്, നവ്ദീപ് സെയ്‌നി എന്നിവര്‍ക്കാണ് ഇന്ത്യന്‍ ക്യാംപില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആദ്യ ഏകദിനവുമായി മുന്‍പോട്ട് പോകാനായിരുന്നു ബിസിസിഐയുടെ തീരുമാനം. വീണ്ടും ഇന്ത്യന്‍ ക്യാംപില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതോടെ ആദ്യ ഏകദിനം ഫെബ്രുവരി ആറിന് തന്നെ നടക്കുമെന്ന് ഉറപ്പായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com