ബ്ലാസ്റ്റേഴ്‌സിന് തോല്‍വി; പോയിന്റ് പട്ടികയില്‍ മൂന്നാമത്

ബംഗളൂരുവിനായി 56-ാം മിനിറ്റില്‍ നവോറം റോഷന്‍ സിങ്ങാണ് ഗോള്‍ നേടിയത്. 
കേരള ബ്ലാസ്‌റ്റേഴ്‌സ്- ബംഗളൂരു എഫ്‌സി മത്സരത്തിനിടെ ചിത്രം ട്വിറ്റര്‍
കേരള ബ്ലാസ്‌റ്റേഴ്‌സ്- ബംഗളൂരു എഫ്‌സി മത്സരത്തിനിടെ ചിത്രം ട്വിറ്റര്‍
Updated on: 
1 min read

വാസ്‌കോ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു തോല്‍വി. ബംഗളൂരു എഫ്‌സിയോട് ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. ബംഗളൂരുവിനായി 56-ാം മിനിറ്റില്‍ നവോറം റോഷന്‍ സിങ്ങാണ് ഗോള്‍ നേടിയത്. 

ബ്ലാസ്‌റ്റേഴ്‌സ് ക്യാംപില്‍ കോവിഡ് പടര്‍ന്നു പിടിച്ചതിന്റെ ആലസ്യം കളിയിലാകമാനം കാണാമായിരുന്നു.ടീം മത്സരത്തിനു തയാറായിട്ടില്ലെന്ന് പരിശീലകന്‍ ഇവാന്‍ വുകുമാനോവിച്ച് മത്സരത്തിനു മുന്‍പുള്ള വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.ഗോള്‍ രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയില്‍ ബംഗളൂരു ലീഡെടുത്തു. മറുപടി ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും പരായപ്പെട്ടു. സീസണിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എടികെ മോഹന്‍ബഗാനോട് 4–2ന് തോറ്റിരുന്നു.

അഞ്ച് ജയവും അഞ്ച് സമനിലകളുമായി ആകെ 20 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. 14 മത്സരങ്ങളില്‍നിന്ന് 20 പോയിന്റുള്ള ബംഗളൂരു മൂന്നാമതാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER