തട്ടകത്തില്‍ തലയെടുപ്പോടെ കൊമ്പന്‍മാര്‍! കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് ത്രില്ലര്‍

ഒഡിഷ എഫ്‌സിയെ ഇഞ്ച്വറി സമയത്തെ ഗോളില്‍ വീഴ്ത്തി
kerala blasters
kerala blastersx
Updated on
1 min read

കൊച്ചി: ഐഎസ്എല്ലില്‍ സ്വന്തം തട്ടകത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഒഡിഷ എഫ്‌സിക്കെതിരായ പോരാട്ടത്തില്‍ ഇഞ്ച്വറി ടൈമില്‍ നേടിയ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ നാടകീയ വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. സീസണില്‍ ടീമിന്റെ മൂന്നാം ജയമാണിത്. ജയത്തോടെ കൊമ്പന്‍മാര്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തേക്ക് കയറി.

കളിയുടെ 14ാം മിനിറ്റില്‍ വിക്ടര്‍ ബെര്‍തോമ്യുവിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡെടുത്തു. എന്നാല്‍ 27ാം മിനിറ്റില്‍ റഹിം അലിയിലൂടെ ഒഡിഷ സമനില പിടിച്ചു.

പിന്നീട് രണ്ടാം പകുതിയുടെ അവസാന ഘട്ടം വരെ പോരാട്ടം സമനിലയില്‍ തന്നെ തുടര്‍ന്നു. ഇഞ്ച്വറി സമയത്ത് പകരക്കാരനായി മത്യാസ് ഹെര്‍ണാണ്ടസിനെ ഇറക്കിയ ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ തന്ത്രം ഫലം കണ്ടു. താരത്തിന്റെ ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിനു ആവേശ വിജയം സമ്മാനിച്ചത്. തോല്‍വി അറിയാതെ കൊമ്പന്‍മാര്‍ തുടരെ നാലാം മത്സരമാണ് പൂര്‍ത്തിയാക്കുന്നത്.

kerala blasters
സഞ്‍ജു സാംസൺ മാസ്റ്റർ ക്ലാസ്! നേട്ടങ്ങളുടെ 'സെഞ്ച്വറി' തിളക്കം

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സിനു 14ാം മിനിറ്റില്‍ കെവിന്‍ യോക്കിലൂടെയാണ് ഗോളിനു വഴി തുറന്നു കിട്ടിയത്. താരത്തിന്റെ ലോങ് റേഞ്ച് പാസ് പിടിച്ചെടുത്താണ് ബര്‍തോമ്യു വല ചലിപ്പിച്ചത്.

ഇഞ്ച്വറി സമയത്ത് പകരക്കാരനായി എത്തിയ ഹെര്‍ണാണ്ടസ് എബിദാസ് എടുത്ത കോര്‍ണറില്‍ നിന്നാണ് വിജയ ഗോള്‍ കണ്ടെത്തിയത്. താരത്തിന്റെ കിക്ക് ഹെര്‍ണാണ്ടസ് ഹെഡ്ഡറിലൂടെ വലയിലേക്കിടുകയായിരുന്നു.

kerala blasters
സഞ്ജുവിന്റെ 'എൽ ക്ലാസിക്കോ'! വീണ്ടും സെഞ്ച്വറി; വാംഖഡെയില്‍ 6 സിക്‌സ് 10 ഫോര്‍, 54 പന്തില്‍ 101*
Summary

ISL 2025-26: Matias Hernandez scores in stoppage time as kerala blasters edges odisha fc

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com