

ലഖ്‌നൗ: ഐസ്എല്‍ ടീം ഇന്റര്‍ കാശിയുടെ പരിശീലക സ്ഥാനത്തു നിന്നു അന്റോണിയോ ഹബാസ് പടിയിറങ്ങി. സീസണില്‍ ടീമിനു കാര്യമായ നേട്ടങ്ങള്‍ ഇല്ലാതെ വന്നതോടെയാണ് അദ്ദേഹം സ്വയം പരിശീലക സ്ഥാനം ഒഴിഞ്ഞത്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ടീമുമായി വേര്‍പിരിയുന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.
ആ അധ്യായം അവസാനിച്ചു. ദൗത്യം പൂര്‍ത്തിയാക്കി. വാഗ്ദാനങ്ങള്‍ പലിക്കുന്നതിലൂടെയാണ് വിശ്വാസം കെട്ടിപ്പടുക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ആ വാഗ്ദാനങ്ങളൊന്നും നിറവേറ്റപ്പെടാതെ വരുമ്പോള്‍ വിശ്വാസം നഷ്ടപ്പെടുന്നു- എന്ന കുറിപ്പ് പോസ്റ്റ് ചെയ്താണ് പരിശീലകന്റെ പടിയിറക്കം.
ഐ ലീഗില്‍ കളിച്ചിരുന്ന ഇന്റര്‍ കാശിയെ കന്നി കിരീടത്തിലേക്ക് നയിച്ച് ഈ സീസണില്‍ ഐഎസ്എല്ലിലേക്ക് എത്തിക്കാന്‍ ഹെബാസിനു സാധിച്ചിരുന്നു. എന്നാല്‍ ഐഎസ്എല്ലില്‍ മികവ് ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. ടീമിനു സീസണില്‍ മൂന്ന് വിജയങ്ങള്‍ മാത്രമാണുള്ളത്. ടീം പത്താം സ്ഥാനത്താണുള്ളത്. സീസണില്‍ ഇനി രണ്ട് മത്സരങ്ങള്‍ മാത്രം നില്‍ക്കെയാണ് പരിശീലകന്റെ അപ്രതീക്ഷിത പടിയിറക്കം.
ഐഎസ്എല്ലിന്റെ തുടക്കം മുതലുള്ള പരിശീലകനാണ് ഹബാസ്. 2014ല്‍ എടികെ മോഹന്‍ ബഗാനെ പ്രഥമ കിരീടത്തിലേക്ക് നയിച്ച ഹബാസ് 2019-20 സീസണിലും ടീമിനൊപ്പം നേട്ടം ആവര്‍ത്തിച്ചു. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് എന്ന പേരിലേക്ക് എടികെ മാറിയപ്പോഴും അദ്ദേഹം പരിശീലകനായി എത്തി ടീമിനു 2023-24 സീസണിലും കിരീടം സമ്മാനിച്ചു. ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ പരിശീലകനും ഹബാസാണ്. പിന്നാലെയാണ് ഇന്റര്‍ കാശിയെ ഐ ലീഗ് നേട്ടത്തിലേക്കും നയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates