മെൽബൺ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ ഉജ്ജ്വല തിരിച്ചു വരവാണ് മെൽബണിൽ കണ്ടത്. ആദ്യ ടെസ്റ്റിലെ നാണക്കേടിന് രണ്ടാം ടെസ്റ്റിൽ തകർപ്പൻ മറുപടിയാണ് ഇന്ത്യ നൽകിയത്.
ഇപ്പോഴിതാ മത്സര ശേഷം ക്യാപ്റ്റൻ അജിൻക്യ രഹാനെയടക്കമുള്ളവർ നിൽക്കുന്ന ഒരു ഫോട്ടോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചാ വിഷയമാകുകയാണ്. മെൽബൺ സ്റ്റേഡിയത്തിൽ ചുവരിൽ ചാരി നിന്നാണ് ഇന്ത്യൻ താരങ്ങൾ ഫോട്ടോയെടുത്തത്. സ്പിന്നർ ആർ അശ്വിൻ ഇത് സാമൂഹിക മാധ്യമത്തിൽ ആരാധകർക്കായി പങ്കുവച്ചു. ക്യാപ്റ്റൻ അജിൻക്യ രഹാനെയ്ക്കൊപ്പം ചേതേശ്വർ പൂജാര, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, ജസ്പ്രിത് ബുമ്ര എന്നിവരാണു ഫോട്ടോയിലുള്ളത്.
ടീമംഗങ്ങൾക്ക് ആശംസ അറിയിച്ചാണ് അശ്വിൻ ഫോട്ടോ പങ്കുവച്ചതെങ്കിലും ചിത്രത്തിൽ ചേതേശ്വർ പൂജാരയുടെ ‘നിൽപാണ്’ എല്ലാവരുടെയും കണ്ണിലുടക്കിയത്. ദേശീയ ഗാനം പാടുമ്പോൾ അറ്റൻഷനായി നിൽക്കുന്ന സ്കൂൾ കുട്ടിയെ പോലെയായിരുന്നു പൂജാര ചിത്രത്തിൽ.
പരിക്കു മാറി ടെസ്റ്റ് ടീമിനോടൊപ്പം ചേർന്ന ഓപണർ രോഹിത് ശർമയാണ് പൂജാരയുടെ നിൽപ്പ് ആദ്യം കണ്ടെത്തിയത്. ചിത്രത്തിന് പ്രതികരണമായി രോഹിത് എഴുതിയത്– 'പൂജാര വളരെ പരുക്ക'നാണ് എന്നായിരുന്നു. 'അദ്ദേഹത്തിന്റെ തല നിറയെ ദേശീയഗാനമായിരുന്നു' എന്നാണ് അശ്വിന്റെ മറുപടി. എന്തായാലും ചിത്രവും താരങ്ങളുടെ പ്രതികരണങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates