ചൈന്നക്ക് വിജയലക്ഷ്യം 158 റണ്‍സ്; വരിഞ്ഞു മുറുക്കി ജഡേജ മുംബൈ

മുംബൈ അടിച്ചുതകര്‍ക്കുമ്പോഴാണ് ധോനി രവീന്ദ്ര ജഡേജയെ കൊണ്ടുവന്നത്. ആ തീരുമാനം ഫലം കണ്ടു.
മൂന്ന് വിക്കറ്റ് നേടിയ ജഡേജയെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍ / ട്വിറ്റര്‍
മൂന്ന് വിക്കറ്റ് നേടിയ ജഡേജയെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍ / ട്വിറ്റര്‍
Updated on: 
1 min read

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 158 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത്  മുംബൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു.ടോസ് നേടിയ ചെന്നൈ മുംബൈയെ ബാറ്റിങിന് അയക്കുകയായിരുന്നു.

ഓപ്പണിങില്‍ ഇഷാന്‍ കിഷനും രോഹിതും ഭേദപ്പെട്ട നിലയില്‍ തുടങ്ങിയെങ്കിലും നാലാം ഓവറിലെ അവസാന പന്തില്‍ രോഹിതിനെ ക്ലീന്‍ ബൗള്‍ഡാക്കി തുഷാര്‍ ആദ്യവിക്കറ്റ് നേടി.  13 പന്തില്‍ നിന്ന് 21 റണ്‍സായിരുന്നു രോഹിതിന്റെ സമ്പാദ്യം. കാമറൂണ്‍ ഗ്രീനിനെ കൂട്ടുപിടിച്ച് ഇഷാന്‍ കിഷന്‍ അടിച്ചുതകര്‍ത്തു. ആറാം ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. ബാറ്റിങ് പവര്‍പ്ലേയില്‍ മുംബൈ 61 റണ്‍സാണ് നേടിയത്. 

മുംബൈ അടിച്ചുതകര്‍ക്കുമ്പോഴാണ് ധോനി രവീന്ദ്ര ജഡേജയെ കൊണ്ടുവന്നത്. ആ തീരുമാനം ഫലം കണ്ടു. അടിച്ചുതകര്‍ത്ത ഇഷാനെ ജഡേജ വീഴ്ത്തി. സിക്സടിക്കാനുള്ള കിഷന്റെ ശ്രമം ഡ്വെയ്ന്‍ പ്രിട്ടോറിയസിന്റെ കൈയ്യില്‍ ഒതുങ്ങി. 21 പന്തില്‍ നിന്ന് 32 റണ്‍സെടുത്താണ് കിഷന്‍ മടങ്ങിയത്.

തൊട്ടടുത്ത ഓവറില്‍ സൂര്യകുമാര്‍ യാദവിനെ (1) സാന്റ്‌നറും പുറത്താക്കി. പിന്നീട് കൃത്യമായി ഇടവേളകളില്‍ മുംബൈ വിക്കറ്റുകള്‍ വീണു. തിലക് വര്‍മ (22), ടിം ഡേവിഡ് (31), ഹൃത്വിക് ഷോകീന്‍ (18) എന്നിവരുടെ പ്രകടനമാണ് മുംബൈ സ്‌കോര്‍ 150 കടത്തിയത്. ചെന്നൈയ്ക്കായി രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റും മിച്ചല്‍ സാന്റ്‌നര്‍, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും സിസാണ്ട മഗാല ഒരു വിക്കറ്റും വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com