

ഐപിഎല്ലില്‍ പുതുചരിത്രം രചിച്ച് ഡല്‍ഹി ക്യാപിറ്റസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. 6000 റണ്‍സ് നേടുന്ന ആദ്യവിദേശതാരം എന്ന റെക്കോഡാണ് സ്വന്തം പേരിലെഴുതിയത്. കൂടാതെ അതിവേഗത്തില്‍ ആറായിരം റണ്‍സ് നേടിയ താരവും വാര്‍ണര്‍ തന്നെ. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലാണ് വാര്‍ണറുടെ ചരിത്രനേട്ടം.
2009 മുതല്‍ ഐപിഎല്‍ കളിക്കുന്ന വാര്‍ണര്‍ 165 മത്സരങ്ങളില്‍ നിന്നാണ് 6000 റണ്‍സ് മറികടന്നത്.ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചാണ് വാര്‍ണര്‍ ഇത്രയും റണ്‍സ് അടിച്ചെടുത്ത്. നാല് സെഞ്ചുറിയും 56 അര്‍ധസെഞ്ചുറിയും നേടി. 126 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍
ആറായിരം റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാണ് വാര്‍ണര്‍. നേരത്തെ വിരാട് കോഹ് ലി, ശിഖര്‍ ധവാന്‍ എന്നിവരാണ് ഈ നേട്ടം കൈവരിച്ച താരങ്ങള്‍. ഐപിഎല്ലില്‍ 6727 റണ്‍സാണ് കോഹ് ലിയുടെ സമ്പാദ്യം. കോഹ് ലി 188 മത്സരങ്ങളില്‍ നിന്നും ധവാന്‍ 199 മത്സരങ്ങളില്‍ നിന്നുമാണ് ആറായിരം നേടിയതെങ്കില്‍ വെറും വെറും 165 മത്സരങ്ങളില്‍ നിന്നാണ് വാര്‍ണറുടെ നേട്ടം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates