'അടുത്ത വര്‍ഷം ജഡേജ ചെന്നൈ ടീമിലുണ്ടാവില്ല'; റെയ്‌നയ്ക്ക് സംഭവിച്ചത് ചൂണ്ടി മുന്‍ താരം

അടുത്ത സീസണില്‍ രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലുണ്ടാവാന്‍ സാധ്യതയില്ലെന്ന് മുന്‍ താരം ആകാശ് ചോപ്ര
ചിത്രം: പിടിഐ
ചിത്രം: പിടിഐ
Updated on: 
1 min read

മുംബൈ: അടുത്ത സീസണില്‍ രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലുണ്ടാവാന്‍ സാധ്യതയില്ലെന്ന് മുന്‍ താരം ആകാശ് ചോപ്ര. സുരേഷ് റെയ്‌നയുടെ കാര്യത്തിലും ഇതുപോലെയാണ് സംഭവിച്ചതെന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാണിക്കുന്നു. 

പരിക്കേല്‍ക്കുകയോ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെടുകയോ ചെയ്താല്‍ കളിക്കാര്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ചെന്നൈക്ക് മനസിലാക്കാന്‍ കഴിയുന്നില്ല. 2021ല്‍ സുരേഷ് റെയ്‌നയുടെ കാര്യത്തിലും സംഭവിച്ചത് ഇതാണ്. കുറച്ച് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ റെയ്‌നയെ അവര്‍ പുറത്തിരുത്തി, ആകാശ് ചോപ്ര ചൂണ്ടിക്കാണിക്കുന്നു. 

10 വര്‍ഷമായി ചെന്നൈയുടെ ഭാഗമായ താരമാണ് ജഡേജ. കഴിഞ്ഞ ദിവസം ജഡേജയെ ചെന്നൈ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതോടെയാണ് ഇരുവര്‍ക്കും ഇടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ബലപ്പെട്ടത്. സീസണില്‍ 10 കളിയില്‍ നിന്ന് 116 റണ്‍സ് മാത്രമാണ് ജഡേജയ്ക്ക് നേടാനായത്. വീഴ്ത്തിയത് 5 വിക്കറ്റും. 

11 കളിയില്‍ നിന്ന് 8 പോയിന്റുമായി 9ാം സ്ഥാനത്താണ് ചെന്നൈ ഇപ്പോള്‍. പ്ലേഓഫ് സാധ്യതകള്‍ ചെന്നൈയുടെ മുന്‍പില്‍ നിന്ന് അകന്ന് കഴിഞ്ഞു. എന്നാല്‍ കണക്കുകളില്‍ ചെന്നൈക്ക് ഇപ്പോഴും സാധ്യതയുണ്ട്. മുംബൈക്ക് എതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. പ്ലേഓഫ് കടക്കാന്‍ കണക്കുകളിലെ സാധ്യത നോക്കണം എങ്കില്‍ ആദ്യം ജയിക്കണം എന്നും ചെന്നൈയോട് ആകാശ് ചോപ്ര പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com