സെഞ്ച്വറി അടിച്ച് ജയ്‌സ്വാള്‍, ഒപ്പം നിന്ന് രോഹിതും; ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ

Jaiswal hits century, India sweep ODI series
യശ്വസി ജയ്‌സ്വാള്‍
Edited By:
Updated on
1 min read

ചെന്നൈ: അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന 3-0ന് തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അഫ്ഗാന്‍ ഉയര്‍ത്തിയ 219 റണ്‍സസ് വിജയലക്ഷ്യം 28.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ(224) മറികടന്നു. 86 പന്തില്‍ 110 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുട ടോപ് സ്‌കോറര്‍. 69 പന്തില്‍ 79 റണ്‍സെടുത്ത രോഹിത് ശര്‍മയും നല്ല ഇന്നിങ്‌സ് കാഴ്ചവെച്ചു. ശ്രേയസ് അയ്യര്‍ 19 പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നു.

അഫ്ഗാന്‍ ഉയര്‍ത്തിയ 219 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി രോഹിത്തും ജയ്‌സ്വാളും മികച്ച തുടക്കമാണ് നല്‍കിയത്. ഇതുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 22.5 ഓവറില്‍ 170 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി.

69 പന്തില്‍ 79 റണ്‍സെടുത്ത രോഹിത് 3 സിക്‌സും 9 ഫോറും പറത്തി. മൂന്നാം നമ്പറില്‍ ക്രീസിലിറങ്ങിയ ശ്രേയസും ജയ്‌സ്വാളും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയുടെ ജയം പൂര്‍ത്തിയാക്കി. മുഹമ്മദ് നബിയെ സിക്‌സ് അടിച്ച് 83 പന്തില്‍ തന്റെ രണ്ടാം ഏകദിന സെഞ്ചുറി നേടിയ ജയ്‌സ്വാള്‍ പിന്നാലെ ഫോറും സിക്‌സും പറത്തി ഇന്ത്യയെ വിജയവര കടത്തി. 14 ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതാണ് ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 44.2 ഓവറില്‍ 218 റണ്‍സിന് ഓള്‍ ഔട്ടായി. സെഞ്ച്വറിയുമായി പൊരുതിയ ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. 126 പന്തില്‍ തന്റെ ആദ്യ ഏകദിന സെഞ്ചുറി കുറിച്ച ഷാഹിദി 130 പന്തില്‍ 102 റണ്‍സെടുത്തു.

Summary

Jaiswal hits century, India sweep ODI series

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com