ബാറ്റ് ചെയ്യാന്‍ എത്തിയ താരത്തിന്റെ ഹെൽമറ്റിൽ പലസ്തീന്‍ പതാക; ജമ്മുവിലെ പ്രാദേശിക ക്രിക്കറ്റ് പോരാട്ടം വിവാദത്തിൽ

കളിക്കാരനേയും സംഘാടകനേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് കശ്മീര്‍ പൊലീസ്
Jammu and Kashmir Police summon cricketer
cricketerx
Updated on
1 min read

ശ്രീനഗര്‍: പലസ്തീന്‍ പതാകയുള്ള ഹെല്‍മറ്റുമായി കളിക്കാനിറങ്ങിയ ക്രിക്കറ്റ് താരത്തിനും ടൂര്‍ണമെന്റ് സംഘാടകനും സമന്‍സ് അയച്ച് ജമ്മു കശ്മീര്‍ പൊലീസ്. ജമ്മുവിലെ ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തിലാണ് വിവാദ സംഭവം.

ഇരുവരേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്നു പൊലീസ് വ്യക്തമാക്കി. എന്ത് കാരണത്താലാണ് ക്രിക്കറ്റ് പോരാട്ടത്തില്‍ പലസ്തീന്‍ പതാകയുള്ള ഹെല്‍മറ്റ് ധരിച്ചതെന്ന കാര്യം അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Jammu and Kashmir Police summon cricketer
'എന്റെ പ്രതിബദ്ധതയെ അവർ ചോദ്യ മുനയിൽ നിർത്തി, വംശീയ വെറുപ്പ് ഇപ്പോഴും നേരിടുന്നു'

പ്രാദേശിക ക്രിക്കറ്റ് താരമായ ഫര്‍ഖാന്‍ ഭട്ടാണ് ബാറ്റിങിനു ഇറങ്ങിയപ്പോള്‍ ഹെല്‍മറ്റില്‍ പലസ്തീന്‍ പതാക പതിച്ച് ഇറങ്ങിയത്. ജെകെ11 കിങ്- ജമ്മു ട്രൈബ്ലാസേഴ്‌സ് പോരാട്ടത്തിനിടെയാണ് വിവാദ സംഭവം. ജമ്മു കശ്മീര്‍ ചാംപ്യന്‍സ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ടീമുകള്‍ ഏറ്റുമുട്ടിയത്.

അനുമതികള്‍ വാങ്ങിയാണോ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടോ ഇന്ത്യയില്‍ നടന്ന ഒരു പ്രാദേശിക പോരില്‍ ഇത്തരത്തില്‍ പലസ്തീന്‍ പതാക പ്രദര്‍ശിപ്പിച്ചതിനു പിന്നില്‍ മറ്റ് ഉദ്ദേശങ്ങളുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.

Jammu and Kashmir Police summon cricketer
'അവര്‍ അപമാനിച്ചു, ഞാന്‍ ഇറങ്ങി പോന്നു'; പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഓസീസ് ഇതിഹാസം
Summary

cricketer: Jammu and Kashmir Police investigate private cricket event after player displays Palestinian flag.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com