ബുംറ മടങ്ങിയെത്തും; അഞ്ചാം ടെസ്റ്റ് കളിക്കും

വാഷിങ്ടന്‍ സുന്ദറിനെ ഒഴിവാക്കി, രഞ്ജിയില്‍ തമിഴ്‌നാടിനായി കളിക്കും
ബുംറ
ബുംറട്വിറ്റര്‍
Updated on
1 min read

മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറ കളിക്കും. നാലാം ടെസ്റ്റില്‍ ബുംറയ്ക്ക് ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. മാര്‍ച്ച് ഏഴ് മുതല്‍ ധരംശാലയിലാണ് അഞ്ചാമത്തെ ടെസ്റ്റ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1നു സ്വന്തമാക്കി കഴിഞ്ഞു.

പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ബുംറ കളിച്ചിരുന്നു. 17 വിക്കറ്റുകളുമായി മിന്നും ഫോമിലാണ് താരം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടീമിലുണ്ടായിരുന്ന വാഷിങ്ടന്‍ സുന്ദറിനെ ഒഴിവാക്കി. താരം രഞ്ജിയില്‍ തമിഴ്‌നാടിനായി കളിക്കാനിറങ്ങും. പരിക്കേറ്റ് പുറത്തായിരുന്ന കെഎല്‍ രാഹുലിനു ഫിറ്റ്‌നസ് തെളിയിക്കാന്‍ സാധിച്ചില്ല. താരം ചികിത്സയ്ക്കായി ലണ്ടനിലാണ്.

രജത് പടിദാര്‍ ഈ പരമ്പരയില്‍ കാര്യമായ പ്രകടനം നടത്തിയില്ല. നാലാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സിലും താരം പരാജയമായിരുന്നു. എന്നാല്‍ താരം ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ടെസ്റ്റ് അരങ്ങേറ്റ ശേഷം താരം ആറ് ഇന്നിങ്‌സുകള്‍ കളിച്ചു. രണ്ട് തവണ ഡക്കില്‍ വീണു. ആകെ നേടിയത് 32 റണ്‍സ്.

ബുംറ
'അതെന്താ ഹർദികിനു ഇതൊന്നും ബാധകമല്ലേ?'- ഇർഫാൻ പഠാന്‍റെ ഒളിയമ്പ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com