'നിങ്ങൾക്കറിയാം അത് ഔട്ടാണെന്ന്'; അംപയറെ ട്രോളി ബുംറ (വിഡിയോ)

സംശയത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപ്പെട്ട് വിന്‍ഡീസ് ബാറ്റര്‍ ജോണ്‍ കാംപെല്‍
Jasprit Bumrah's witty remark to umpire
Jasprit Bumrah
Updated on
1 min read

ന്യൂഡല്‍ഹി: രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ജോണ്‍ കാംപെല്‍ സെഞ്ച്വറിയടിച്ച് ഇന്ത്യയ്‌ക്കെതിരെ പോരാട്ടം നയിച്ചിരുന്നു. സെഞ്ച്വറിയിലെത്തും മുന്‍പ് ജസ്പ്രിംത് ബുംറയുടെ പന്തില്‍ താരം വിക്കറ്റിനു മുന്നില്‍ കുരുങ്ങി ഔട്ടാകേണ്ടതായിരുന്നു. എന്നാല്‍ ഫീല്‍ഡ് അംപയര്‍ നോട്ടൗട്ട് വിളിച്ചു. മൂന്നാം അംപയറുടെ പരിശോധനയിലും താരം ഔട്ടാണെന്നു വിധിക്കാന്‍ സാധിക്കാതെ വന്നതോടെ ഫീല്‍ഡ് അംപയറുടെ തീരുമാനം ശരിവയ്ക്കപ്പെടുകയും ചെയ്തു.

എന്നാല്‍ അംപയറുടെ തീരുമാനത്തില്‍ ബുംറ തൃപ്തനായിരുന്നില്ല. താരത്തിനു ഉറപ്പായിരുന്നു കാംപെല്‍ എല്‍ബി ആണെന്നു. മൂന്നാം അംപയറുടെ തീരുമാനം വന്നതിനു പിന്നാലെ ഫീല്‍ഡ് അംപയറോടു ഇക്കാര്യം ബുംറ പറയുന്നുണ്ട്. താരം അംപയറെ ട്രോളുന്നത് സ്റ്റംപ് മൈക്കില്‍ പതിഞ്ഞു.

Jasprit Bumrah's witty remark to umpire
ഇന്ത്യന്‍ ജയത്തിന് ഇനി വേണ്ടത് 58 റണ്‍സ്; കളി അഞ്ചാം ദിനത്തിലേക്ക് നീട്ടി വിൻഡീസ്

'നിങ്ങള്‍ക്കറിയാം അത് ഔട്ടാണെന്നു. എന്നാല്‍ ടെക്‌നോളജി അതു തെളിയിച്ചില്ലല്ലോ'- എന്നായിരുന്നു ബുംറയുടെ കമന്റ്. ബൗളിങ് എന്‍ഡിലേക്ക് തിരികെ നടക്കുമ്പോഴാണ് ചിരിച്ചു കൊണ്ട് ബുംറ ഇക്കാര്യം അംപയറോടു പറയുന്നത്. അര്‍ഹിച്ച വിക്കറ്റ് ടെക്‌നോളജിയുടെ പരിമിതിയില്‍ നഷ്ടപ്പെട്ടതിന്റെ നിരാശയിലായിരുന്നു താരത്തിന്റെ കമന്റ്.

വിഡിയോ ദൃശ്യങ്ങള്‍ മാറി മാറി പരിശോധിച്ചിട്ടും താരം ഔട്ടാണോയെന്നു തെളിയിക്കാന്‍ മൂന്നാം അംപയര്‍ക്കു സാധിച്ചില്ല. പിന്നാലെ താരം സെഞ്ച്വറിയടിച്ചാണ് ക്രീസ് വിട്ടത്. വിന്‍ഡീസ് താരത്തിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണ് ഡല്‍ഹിയില്‍ പിറന്നത്. വ്യക്തിഗത സ്‌കോര്‍ 115ല്‍ എത്തിയപ്പോള്‍ രവീന്ദ്ര ജഡേജയുടെ പന്തില്‍ കാംപെല്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിത്തന്നെ പുറത്തായി.

Jasprit Bumrah's witty remark to umpire
14ാം വയസില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍! വൈഭവ് സൂര്യവംശിയ്ക്കു പുതിയ റോള്‍
Summary

Jasprit Bumrah gave a piece of his mind to the umpire after a DRS call went against him on Day 4 of the second Test against West Indies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com