

ദുബൈ: ബിസിസിഐ സെക്രട്ടറി ജയ് ഷാ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻറെ (എസിസി) പുതിയ പ്രസിഡന്റ്. എസിസിയുടെ പുതിയ അധ്യക്ഷനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തലവൻ നജ്മുൾ ഹസൻ പാപ്പോണിന് പകരമാണ് ജയ് ഷാ പ്രസിഡൻറാവുന്നത്. എസിസി പ്രസിഡൻറാവുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയെന്ന നേട്ടവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പുത്രനായ ജയ് ഷായ്ക്ക് ലഭിച്ചു.
ഏഷ്യയിലെ ക്രിക്കറ്റ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സംഘടനയായ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൽ 24 രാജ്യങ്ങളാണ് അംഗങ്ങളായുള്ളത്. ഏഷ്യാ കപ്പ് ടൂർണമെൻറ് സംഘടിപ്പിക്കുന്നതും എസിസിയാണ്.
2020ൽ നടക്കേണ്ട ഏഷ്യാ കപ്പ് ടി20 ടൂർണമെൻറ് കോവിഡ് 19 മഹാമാരിമൂലം മാറ്റിവെച്ചിരുന്നു. പാകിസ്ഥാനാണ് ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കേണ്ടതെങ്കിലും ഇന്ത്യയുടെ ബഹിഷ്കരണ ഭീഷണി മൂലം ടൂർണമെൻറ് ബംഗ്ലാദേശിലേക്കോ ശ്രീലങ്കയിലേക്കോ മാറ്റാൻ എസിസി തീരുമാനിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates