

തിരുവനന്തപുരം: ഏകദിനത്തിലെ കന്നി സെഞ്ച്വറി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പടുത്തുയര്‍ത്തി വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ജസ്റ്റിന്‍ ഗ്രീവ്‌സ്. താരം 104 പന്തില്‍ 12 ഫോറുകള്‍ സഹിതം 100 റണ്‍സിലെത്തി. പിന്നാലെ താരം 101 റണ്‍സുമായി പുറത്താകുകയും ചെയ്തു.
ഒന്നാം ഏകദിനത്തില്‍ ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിന് ഇറങ്ങിയ വിന്‍ഡീസിനായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്.
ഗ്രീവ്‌സിനൊപ്പം ഓപ്പണിങ് എത്തിയ ജോണ്‍ കാംപെല്‍ അര്‍ധ സെഞ്ച്വറിയടിച്ച് മടങ്ങി. താരം 60 പന്തില്‍ 3 സിക്‌സും 6 ഫോറും സഹിതം 62 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 135 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. കുല്‍ദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. ഗ്രീവ്‌സിനേയും കുല്‍ദീപ് തന്നെയാണ് മടക്കിയത്.
ഇന്ത്യക്കായി നമാന്‍ ധിര്‍ ഏകദിനത്തില്‍ അരങ്ങേറി. ഋതുരാജ് ഗെയ്ക്‌വാദും പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ചു.
ഇന്ത്യ ഇലവന്‍: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്ക്‌വാദ്, രവീന്ദ്ര ജഡേജ, കെഎല്‍ രാഹുല്‍, നമാന്‍ ധിര്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍, പ്രസിദ്ധ് കൃഷ്ണ.
വിന്‍ഡീസ് ഇലവന്‍: ഷായ് ഹോപ് (ക്യാപ്റ്റന്‍), ജസ്റ്റിന്‍ ഗ്രീവ്‌സ്, കെസി കാര്‍ട്ടി, അമിര്‍ ജാംഗു, ജുവല്‍ ആന്‍ഡ്ര്യു, റോസ്റ്റന്‍ ചേസ്, മാത്യു ഫോര്‍ഡ്, ഗുഡാകേഷ് മോട്ടി, അല്‍സാരി ജോസഫ്, ജയ്ഡന്‍ സീല്‍സ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates