രോഹിത് ആയിരുന്നെങ്കില്‍ ഒരിക്കലും അതു ചെയ്യില്ല, ബുംറയെ എറിയിക്കാതിരുന്നതു വിനയായി; വിമർശനവുമായി കൈഫ്

സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഇറങ്ങിയ ഇന്ത്യയുടെ പ്ലെയിങ് ഇലവനാണ് തോൽവിയ്ക്ക് കാരണം എന്നാണ് ടീം മാനേജ്‍മെന്റ് നേരിടുന്ന പ്രധാന വിമർശനം.
MS Dhoni, Rohit Sharma
Kaif Criticises Team Selection as India’s T20 World Cup Semi Final Hopes Hang in Balancefile
Updated on
2 min read

ചെന്നൈ: ഇന്ത്യ ടി20 ലോകകപ്പ് സെമിഫൈനലിലെത്തുമോ എന്നതാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ പ്രധാന ചോദ്യം. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ തോൽവിയും വെസ്റ്റ് ഇൻഡീസ് സിംബാബ്‌വെയെ 107 റൺസിന് തകർത്തതും ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾക്ക് മങ്ങൽ ഏൽപ്പിച്ചിട്ടുണ്ട്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ഇറങ്ങിയ ഇന്ത്യയുടെ പ്ലെയിങ് ഇലവനാണ് തോൽവിയ്ക്ക് കാരണം എന്നാണ് ടീം മാനേജ്‍മെന്റ് നേരിടുന്ന പ്രധാന വിമർശനം.

MS Dhoni, Rohit Sharma
'പന്ത് ചുരണ്ടല്‍' കുപ്രസിദ്ധിയുടെ 8 വര്‍ഷങ്ങള്‍; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് കളിക്കാൻ വീണ്ടും എത്തുന്നു

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേലിനെ ഒഴിവാക്കിയത് ടീമിന് കൃത്യമായ പ്ലാനിങ് ഇല്ലാത്തതിന്റെ കുഴപ്പമാണെന്നാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പറയുന്നത്. വലിയ ടൂർണമെന്റുകളിൽ സ്ഥിരതയുള്ള പ്ലേയിങ് ഇലവനെ കളത്തിലിറക്കുകയാണ് മികച്ച ക്യാപ്റ്റന്മാർ ചെയ്യുന്നത്. അതിന് എം എസ് ധോനിയും രോഹിത് ശർമയും ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

MS Dhoni, Rohit Sharma
കരുതിയിരുന്നോളു, വിൻഡീസിനെ! സിംബാബ്‌വെയെ അടിമുടി 'പൂട്ടി' ക്ലിനിക്കല്‍ 'മെന്‍ ഇന്‍ മെറൂണ്‍'

''ധോനിയെയും രോഹിത് ശർമയെയും പോലുള്ള ക്യാപ്റ്റന്മാർ ഒരു ബാലൻസ്ഡ് ടീം ആണ് കളത്തിലിറക്കുക. എതിര്‍ ടീമിൽ ഇടംകയ്യൻ ബാറ്റർമാർ കൂടുതലാണെന്ന കാരണത്താൽ ഒരു സ്പിന്നറെ മാറ്റാൻ അവർ തയ്യാറാകില്ല. ഇങ്ങനെയൊക്കെ ചെയ്യുന്നത് ടീം മാനേജ്‍മെന്റ് വേണ്ട രീതിയിൽ മുന്നൊരുക്കം നടത്തിയിരുന്നില്ല എന്നതിന്റെ സൂചനയാണ് '' കൈഫ് പറഞ്ഞു

MS Dhoni, Rohit Sharma
വിന്‍ഡീസ് വെടിക്കെട്ടിൽ മങ്ങലേറ്റത് ഇന്ത്യൻ പ്രതീക്ഷകൾക്ക്; ഇനി വൻ മാർജിനിൽ ജയിച്ചില്ലെങ്കിൽ പുറത്ത്

സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ വാഷിംഗ്ടൺ സുന്ദറിനെ ഉൾപ്പെടുത്തി അക്ഷറെ ഒഴിവാക്കിയ തീരുമാനം സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.

'' 2024 ടി20 ലോകകപ്പിൽ ഓഫ് സ്പിന്നർമാരുടെ സാന്നിധ്യമില്ലാതെയായിരുന്നു ഇന്ത്യ കിരീടം നേടിയത്. അക്ഷർ പട്ടേൽ ഐസിസി ടൂർണമെന്റുകളിൽ കഴിവ് തെളിയിച്ച ഒരു മാച്ച് വിന്നറാണ്. അന്നത്തെ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ജോണി ബെയർസ്റ്റോ, ജോസ് ബട്ലർ, മോയിൻ അലി എന്നിവരെ പുറത്താക്കിയ പ്രകടനം ആർക്കും മറക്കാനാകില്ല. അങ്ങനെ ഒരു താരത്തെ അവസാന നിമിഷം ഒഴിവാക്കിയത് കൃത്യമായ പ്ലാനിങ് ഇല്ലാത്തതിന്റെ കുറവാണ്'' കൈഫ് വ്യക്തമാക്കി.

MS Dhoni, Rohit Sharma
'ഇന്ത്യ- പാക് താരങ്ങൾ കൈ കൊടുക്കാത്തത് വെറും ഷോ; കാമറ ഇല്ലെങ്കിൽ അവർ സംസാരിക്കും'

കഴിഞ്ഞ മത്സരത്തിൽ പവർപ്ലേയിൽ ബുംറയുടെ രണ്ട് ഓവർ ഉപയോഗിച്ച ശേഷം അദ്ദേഹത്തെ മാറ്റി നിർത്തിയത് തെറ്റായ തീരുമാനം ആയിരുന്നു എന്നും കൈഫ് കുറ്റപ്പെടുത്തി.

“മത്സരം നമ്മൾ നഷ്ടപ്പെടുത്തിയത് 7 മുതൽ 15 വരെയുള്ള ഓവറുകളിലാണ്. ബുംറയുടെ പവർപ്ലേയിലെ രണ്ട് ഓവറിൽ തന്നെ ക്വിന്റൺ ഡിക്കോക്കിനെയും റിയാന്‍ റിക്കല്‍ടനെയും പുറത്താക്കി മികച്ച തുടക്കം നൽകിയിരുന്നു. എന്നാൽ ഇന്ത്യൻ ബൗളർമാർക്ക് ഈ ആനുകൂല്യം മുതലെടുക്കാൻ ആയില്ല.അതാണ് കാര്യങ്ങൾ കൈവിട്ടു പോകാൻ കാരണം'' അദ്ദേഹം വ്യക്തമാക്കി.

MS Dhoni, Rohit Sharma
ഒന്നല്ല ഒരു ലോഡ് 'കപ്പ് കേക്ക്' തരാം; ട്രോൾ വിഡിയോ തിരിച്ചടിച്ചു, ഇന്ത്യയുടെ തോൽവി ആഘോഷമാക്കി ദക്ഷിണാഫ്രിക്ക

രോഹിത് ശർമയുടെ കാലത്ത് അദ്ദേഹം പവർപ്ലെയിൽ ഒരു ഓവർ നൽകിയ ശേഷം,പിന്നീട് 11-മത്തെയോ 12-മത്തെയോ ഓവറിൽ ബുംറയെ കൊണ്ട് വന്നു എതിർ ടീമിനെ സമർദത്തിൽ ആകുകയാണ് പതിവ്. അവസാന ഘട്ടം വരെ നോക്കിയിരിക്കാതെ കൃത്യസമയത്ത് ബുംറയുടെ കഴിവ് രോഹിത് ഉപയോഗിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Summary

Kaif Criticises Team Selection as India’s T20 World Cup Semi Final Hopes Hang in Balance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com