മൂന്നാമത്തെ കുഞ്ഞിന്റെ അച്ഛനായി കെയ്ന്‍ വില്യംസന്‍; സന്തോഷവാര്‍ത്ത അറിയിച്ച് താരം

മനോഹര ചിത്രത്തിനൊപ്പം ഹൃദയഹാരിയായ കുറിപ്പും കിവീസ് നായകന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു
മൂന്നാമത്തെ കുഞ്ഞിന്റെ അച്ഛനായി കെയ്ന്‍ വില്യംസന്‍
മൂന്നാമത്തെ കുഞ്ഞിന്റെ അച്ഛനായി കെയ്ന്‍ വില്യംസന്‍ഇന്‍സ്റ്റഗ്രാം
Updated on: 
1 min read

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണും ഭാര്യ സാറയ്ക്കും മൂന്നാമത്തെ കുഞ്ഞ് ജനിച്ചു. മകള്‍ ജനിച്ചതായി ഇന്‍സ്റ്റഗ്രാമിലൂടെയാണ് വില്യംസന്‍ അറിയിച്ചത്.

ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണിത്. വില്യംസണും സാറയ്ക്കും മൂന്ന് വയസ്സുള്ള ഒരു മകളും രണ്ട് വയസ്സുള്ള ഒരു മകനുമുണ്ട്.

മനോഹര ചിത്രത്തിനൊപ്പം ഹൃദയഹാരിയായ കുറിപ്പും കിവീസ് നായകന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. സുന്ദരിയായ പെണ്‍കുട്ടിക്ക് ഈ ലോകത്തേക്ക്‌ സ്വാഗതം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൂന്നാമത്തെ കുഞ്ഞിന്റെ അച്ഛനായി കെയ്ന്‍ വില്യംസന്‍
ഇത്തവണ ഐപിഎല്‍ കളിക്കുമോ? ആ 'പന്തിനെ' ഇനി കാണാന്‍ കഴിയില്ല, പ്രതികരിച്ച് സുനില്‍ ഗാവസ്‌കര്‍

സുരക്ഷിതമായ വരവ്, മുന്നോട്ടുള്ള ആവേശകരമായ യാത്ര തുടരുക. നവജാതശിശുവിന്റെയും ഭാര്യയുടെയും ഫോട്ടോയ്ക്കൊപ്പം വില്യംസന്‍ കുറിച്ചു.

ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ അടക്കമുള്ളവര്‍ ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ച് രംഗത്തുവന്നു. അഭിനന്ദനങ്ങള്‍ ഇതിഹാസമേ വാര്‍ണര്‍ കുറിച്ചു. ഇന്ത്യയില്‍ അടക്കം ഏറെ ആരാധകരുള്ള താരമാണ് കെയ്ന്‍ വില്യംസന്‍ ഐപിഎല്ലില്‍ നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമാണ്.

വില്യംസണിന്റെ ഭാര്യ സാറ റഹീം ബ്രിസ്റ്റോളില്‍ നിന്നുള്ള നഴ്‌സാണ്. 2015ലെ ഒരു ആശുപത്രി വാസത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. പൊതുവേദികളില്‍ വില്യംസണിനൊപ്പം സാറയെ അധികം കാണാറില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com