മറുപടി അതേ നാണയത്തില്‍; ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസിന്റെ പോരാട്ടം

കന്നി ടെസ്റ്റ് സെഞ്ച്വറിയുമായി കവെം ഹോഡ്ജ്
Kavem Hodge's maiden century
സെഞ്ച്വറി നേടിയ കവെം ഹോഡ്ജ്എപി
Updated on
1 min read

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ധീരമായ ചെറുത്തു നില്‍പ്പ്. ഇംഗ്ലണ്ട് ആദ്യ ദിനത്തില്‍ തന്നെ പടുത്തുയര്‍ത്തിയ 416 റണ്‍സെന്ന സ്‌കോറിനു അതേ നാണയത്തില്‍ തന്നെ വീന്‍ഡീസിന്റെ മറുപടി.

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെന്ന നിലയില്‍. അഞ്ച് വിക്കറ്റുകള്‍ ശേഷിക്കേ വിന്‍ഡീസിനു ഇംഗ്ലീഷ് സ്‌കോറിനൊപ്പമെത്താന്‍ 65 റണ്‍സ് കൂടി വേണം. 23 റണ്‍സുമായി ജാസന്‍ ഹോള്‍ഡറും 32 റണ്‍സുമായി ജോഷ്വ ഡാ സില്‍വയുമാണ് ക്രീസില്‍.

നേരത്തെ കന്നി ടെസ്റ്റ് സെഞ്ച്വറിയുമായി കവെം ഹോഡ്ജ് തിളങ്ങി. താരം 120 റണ്‍സെടുത്തു. അലിക്ക് ആതന്‍സെ 82 റണ്‍സെടുത്തു. താരത്തിന്റെ ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് 48 റണ്‍സെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീര്‍ രണ്ട് വിക്കറ്റെടുത്തു. ക്രിസ് വോക്‌സ്, ഗസ് അറ്റ്കിന്‍സന്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഒന്നാം ഇന്നിങ്സില്‍ അതിവേഗം സ്കോര്‍ ചെയ്യാന്‍ ഇംഗ്ലണ്ടിനായി. ഒലി പോപ്പ് (121) സെഞ്ച്വറി നേടി. ബെന്‍ ഡുക്കറ്റ് (71), ബെന്‍ സ്റ്റോക്‌സ് (69) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയും തിളങ്ങി.

Kavem Hodge's maiden century
ടി20യില്‍ രോഹിതിനും കോഹ് ലിക്കും പകരക്കാര്‍ ആര്?; മറുപടിയുമായി ദിനേശ് കാര്‍ത്തിക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com