പൊരുതിയത് ക്യാപ്റ്റന്‍ മാത്രം; കാലിക്കറ്റിനെതിരെ ഏരീസിന് വേണ്ടത് 139 റണ്‍സ്

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ആദ്യ പോരാട്ടത്തിന് തുടക്കം
Rohan Kunnummal's batting
രോഹൻ കുന്നുമ്മൽ (KCL 2025)x
Updated on
1 min read

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സ് ജയിക്കാന്‍ വേണ്ടത് 139 റണ്‍സ്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ ആവര്‍ത്തനമായ രണ്ടാം സീസണിലെ ഉദ്ഘാടന പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോ സ്റ്റാര്‍സ് 18 ഓവറില്‍ 138 റണ്‍സില്‍ എല്ലാവരും പുറത്തായി.

22 പന്തില്‍ 6 ലിക്‌സും 3 ഫോറും സഹിതം 54 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലാണ് കാലിക്കറ്റിന്റെ ടോപ് സ്‌കോറര്‍. 21 റണ്‍സെടുത്ത സല്‍മാന്‍ നിസാര്‍, 25 റണ്‍സെുടുത്ത മനു കൃഷ്ണന്‍ എന്നിവരാണ് തിളങ്ങിയ മറ്റുള്ളവര്‍. കൊല്ലത്തിനായി ഷറഫുദ്ദീന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. താരം മൂന്നോവറില്‍ 16 റണ്‍സ് മാത്രമാണ് വഴങ്ങിയത്.

Rohan Kunnummal's batting
അനന്തപുരിയിൽ ഇനി 'ക്രിക്കറ്റ് പൂരം'! കെസിഎല്ലിന് ഇന്ന് തുടക്കം

ഈ മത്സരത്തിനു ശേഷം ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ അരങ്ങേറും. വർണാഭമായി നടത്തുന്ന പരിപാടിയിൽ കെ.സി.എൽ ബ്രാൻഡ് അംബാസിഡർ മോഹൻലാൽ പങ്കെടുക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് അമ്പത് കലാകാരന്മാർ പങ്കെടുക്കുന്ന കേരളത്തിന്റെ വിവിധ കലാരൂപങ്ങൾ കോർത്തിണക്കിയുള്ള നൃത്ത-സംഗീത വിരുന്നും അരങ്ങേറും. തുട‍ർന്ന് 7.45ന് ട്രിവാൻഡ്രവും കൊച്ചിയും തമ്മിലുള്ള രണ്ടാം മത്സരം നടക്കും.

Rohan Kunnummal's batting
1391 മത്സരങ്ങള്‍, ലോക റെക്കോര്‍ഡ്! ഫുട്‌ബോളില്‍ പുതു ചരിത്രമെഴുതി ബ്രസീല്‍ ഗോള്‍ കീപ്പര്‍
Summary

KCL 2025: In the opening match of the second season, a repeat of last year's final, Calicut Glob Stars, who batted first, were all out for 138 runs in 18 overs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com