ലോക ക്രിക്കറ്റിൽ തന്നെ ആദ്യം, 2 ഓവറിൽ 11 സിക്സുകൾ! ​ഗ്രീൻഫീൽഡിൽ പിറന്ന ചരിത്രം

കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസ് താരം സൽമാൻ നിസാർ അടിച്ചു കൂട്ടിയത് 26 പന്തിൽ 86 റൺ‌സ്
Salman Nizar scores a half-century
അർധ സെഞ്ച്വറി നേടി സൽമാൻ നിസാർ (KCL 2025)
Updated on
1 min read

തിരുവനന്തപുരം: ശനിയാഴ്ച ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ലോക ക്രിക്കറ്റിലെ തന്നെ ഒരു അപൂർവ റെക്കോഡിന്. ക്രിക്കറ്റിൽ ഒരോവറിലെ മുഴുവൻ പന്തുകളിലും സിക്സർ നേടുന്നത് ഇതാദ്യമല്ല. എന്നാൽ തുടരെ രണ്ട് ഓവറുകൾ നേരിട്ട് അതിലെ പതിനൊന്ന് പന്തുകളും ഒരു താരം സിക്സർ പായിക്കുന്നത് ലോക ക്രിക്കറ്റിൽ തന്നെ ഇതാദ്യമാണ്. ഈ നേട്ടമാണ് കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസ് താരം സൽമാൻ നിസാർ സ്വന്തമാക്കിയത്. കേരള ക്രിക്കറ്റ് ലീ​ഗ് പോരാട്ടത്തിലാണ് കത്തിപ്പടരും ബാറ്റിങുമായി സൽമാൻ കളം വാണത്.

ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിൽ 19ാം ഓവറിലെ ആദ്യ അഞ്ച് പന്തുകളും സിക്സർ പായിച്ച സൽമാൻ അവസാന ഓവറിലെ എല്ലാ പന്തുകളിലും സിക്സർ നേടുകയായിരുന്നു. വെറും 26 പന്തുകളിൽ 12 സിക്സുകളുടെ മികവിൽ പുറത്താകാതെ 86 റൺസാണ് സൽമാൻ നിസാർ നേടിയത്. അവസാന 12 പന്തില്‍ കാലിക്കറ്റ് സ്വന്തമാക്കിയത് 71 റണ്‍സ്! അവസാന പന്ത്രണ്ട് പന്തില്‍ 11ഉം സിക്‌സര്‍ പായിച്ച് സല്‍മാന്‍ നിസാര്‍ ഗ്രീന്‍ഫീല്‍ഡിനെ ഫയര്‍ ഫീല്‍ഡാക്കി മാറ്റി!

Salman Nizar scores a half-century
18 ഓവര്‍ 6ന് 115, 20 ഓവര്‍ 6ന് 186, 12 പന്തില്‍ 11 സിക്‌സ്; 'ഗ്രീന്‍ ഫീല്‍ഡ്' സല്‍മാന് 'ഫയര്‍ ഫീല്‍ഡ്'! (വിഡിയോ)

ആരാധകരെ ആവേശത്തിലാക്കിയാണ് കാലിക്കറ്റ് താരം സല്‍മാന്‍ നിസാറിന്റെ വെടിക്കെട്ട് പ്രകടനം അരങ്ങേറിയത്. അവസാന രണ്ട് ഓവറുകളില്‍ സല്‍മാന്‍ അടിച്ചുകൂട്ടിയത് 69 റണ്‍സാണ്. ഒരു വൈഡും നോബോളും വന്നതോടെ മൊത്തം 71 റണ്‍സ്. ടീം 13.1 ഓവറില്‍ 76 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയില്‍ പരുങ്ങലിലായിരുന്നപ്പോഴാണ് സല്‍മാന്‍ ക്രീസിലെത്തിയത്. പതിയെ മുന്നേറി 18ാം ഓവറില്‍ 115 റണ്‍സിലെത്തി നില്‍ക്കുകയായിരുന്ന കാലിക്കറ്റിന്റെ സ്‌കോര്‍ ബോര്‍ഡിനെ അടുത്ത 12 പന്തുകള്‍ കൊണ്ട് സല്‍മാന്‍ 186ല്‍ എത്തിച്ചു.

ആവേശ പോരാട്ടത്തില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന് ത്രില്ലര്‍ ജയം. ട്രിവാന്‍ഡ്രം റോയല്‍സിനെ അവര്‍ 13 റണ്‍സിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് അടിച്ചെടുത്തു. ട്രിവാന്‍ഡ്രത്തിന്റെ പോരാട്ടം 19.3 ഓവരില്‍ 173 റണ്‍സില്‍ അവസാനിച്ചു. കാലിക്കറ്റ് ആറ് കളിയില്‍ മൂന്നാം ജയം പിടിച്ചപ്പോള്‍ ട്രിവാന്‍ഡ്രം റോയല്‍സിന്റെ ആറ് കളിയിലെ അഞ്ചാം തോല്‍വിയാണിത്.

Salman Nizar scores a half-century
ആനന്ദിന്റെ അര്‍ധ സെഞ്ച്വറി, 14 പന്തില്‍ 39 അടിച്ച് അര്‍ജുന്‍; കൊച്ചിയ്ക്ക് ജയിക്കാന്‍ 173 റണ്‍സ്
Summary

KCL 2025: On Saturday, Greenfield Stadium witnessed a rare record in world cricket.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com