

ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടക്കുന്ന കെസിഎൽ ഫാൻ ലീഗിന്റെ ആലപ്പുഴ ജില്ലാ മത്സരങ്ങളിൽ കോൺക്വറേഴ്സ് ക്രിക്കറ്റ് ക്ലബ് ജേതാക്കൾ. ഫൈനലിൽ ത്രീ കിങ്സ് ക്രിക്കറ്റ് ക്ലബിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് കോൺക്വറേഴ്സ് ജേതാക്കളായത്. കെസിഎല്ലിലെ ആറ് ടീമുകൾ പ്രതിനിധീകരിക്കുന്ന ജില്ലകളിലാണ് ഫാൻ ലീഗ് മത്സരങ്ങൾ നടക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിലെ മത്സരങ്ങൾ നേരത്തെ പൂർത്തിയായി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ത്രീ കിങ്സ് നാല് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 41 റൺസെടുത്തു. 14 പന്തുകളിൽ 28 റൺസെടുത്ത സഫീറാണ് ത്രീ കിങ്സിന്റെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കോൺക്വറേഴ്സ് 2.4 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ലക്ഷ്യത്തിലെത്തി. 10 പന്തുകളിൽ 25 റൺസുമായി പുറത്താകാതെ നിന്ന സജീഷ് എസ് വിയാണ് കോൺക്വറേഴ്സിന്റെ വിജയം അനായാസമാക്കിയത്.
ത്രീ കിങ്സിന്റെ സഫീറാണ് പ്ലെയർ ഓഫ് ദി ടൂർണമെന്റ്. ഗോൾഡ് റിവർ ഹൗസ് ബോട്ട് ക്രിക്കറ്റ് ക്ലബിന്റെ വിനു വേണുഗോപാൽ മികച്ച ബാറ്ററായും ത്രീ കിങ്സിന്റെ അജിത് മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു. റെഡ് ചെറിയുടെ വിനു അനുവാണ് ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates