കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ അസിസ്റ്റന്റ് കോച്ച്, പീറ്റർ ഹാർട്‌ലി ചുമതലയേറ്റു

താരമെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഡ്രസ്സിംഗ് റൂമിലും ടീമിന്റെ തന്ത്രങ്ങൾ മെച്ചപ്പെടുത്തുന്നതിനും വലിയ കരുത്താകും.
 Peter Hartley
Kerala Blasters FC Appoint Peter Hartley as Assistant Coach.Kerala Blasters FC/x
Updated on
1 min read

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ പുതിയ അസിസ്റ്റന്റ് കോച്ചായി പീറ്റർ ഹാർട്‌ലിയെ നിയമിച്ചു. മുൻപ് പ്രതിരോധ നിര താരമായിരുന്ന ഹാർട്‌ലി, ഇംഗ്ലണ്ടിലും ഇന്ത്യയിലുമുള്ള തന്റെ നീണ്ടകാലത്തെ മത്സരപരിചയവുമായാണ് പുതിയ ദൗത്യത്തിനായി ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്.

 Peter Hartley
2 അര്‍ധ സെഞ്ച്വറികള്‍, രണ്ടും 300 സ്‌ട്രൈക്ക് റേറ്റില്‍! വൈഭവിന് നേട്ടം

ഇന്ത്യൻ സൂപ്പർ ലീഗിലും ഐ ലീഗിലും മുൻപ് കളിച്ചിട്ടുള്ള താരമെന്ന നിലയിൽ ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ചുള്ള അറിവും നേതൃപാടവവും ടീമിന് വലിയ ഗുണകരമാകും എന്നാണ് ക്ലബ്ബിന്റെ വിലയിരുത്തൽ. താരമെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഡ്രസ്സിംഗ് റൂമിലും ടീമിന്റെ തന്ത്രങ്ങൾ മെച്ചപ്പെടുത്തുന്നതിനും വലിയ കരുത്താകും.

 Peter Hartley
8 സിക്‌സുകള്‍, 28 പന്തില്‍ 74; വീണ്ടും കത്തും ഫോമില്‍ അഭിഷേക്; സണ്‍റൈസേഴ്‌സിന് മിന്നല്‍ തുടക്കം

ഹെഡ് കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിനും സംഘത്തിനും ഒപ്പം ചേർന്ന് ഹാർട്‌ലി ഉടൻ പ്രവർത്തിക്കും. പീറ്റർ ഹാർട്‌ലിയെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹത്തിന്റെ പുതിയ റോളിന് എല്ലാവിധ ആശംസകളും നേരുന്നതായും ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് അറിയിച്ചു.

Summary

Kerala Blasters FC Appoint Peter Hartley as Assistant Coach.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com