2 അര്‍ധ സെഞ്ച്വറികള്‍, രണ്ടും 300 സ്‌ട്രൈക്ക് റേറ്റില്‍! വൈഭവിന് നേട്ടം

ആര്‍സിബിക്കെതിരെ 15 പന്തില്‍ അര്‍ധ ശതകം
Vaibhav Sooryavanshi
Vaibhav Sooryavanshi x
Updated on
1 min read

ഗുവാഹത്തി: ഐപിഎല്ലില്‍ നിര്‍ഭയ ബാറ്റിങുമായി കളം വാഴുകയാണ് രാജസ്ഥാന്‍ റോയല്‍സ് വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ പോരാട്ടത്തില്‍ അര്‍ധ സെഞ്ച്വറി നേടി താരം ഐപിഎല്ലില്‍ പുതിയ നേട്ടവും സ്വന്തമാക്കി.

മത്സരത്തില്‍ വെറും 15 പന്തില്‍ അര്‍ധ സെഞ്ച്വറിയിലെത്തിയ താരം മൊത്തം 26 പന്തില്‍ 7 സിക്‌സും 8 ഫോറും സഹിതം അടിച്ചുകൂട്ടിയത് 78 റണ്‍സ്. 300 സ്‌ട്രൈക്ക് റേറ്റിലാണ് താരം ഗുവാഹത്തിയില്‍ കത്തിക്കയറിയത്.

ഐപിഎല്ലില്‍ 300 അതിനു മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ അര്‍ധ സെഞ്ച്വറി രണ്ട് തവണ നേടുന്ന രണ്ടാമത്തെ താരമായി വൈഭവ് മാറി. ഐപിഎല്ലില്‍ വൈഭവിനെ കൂടാതെ 9 താരങ്ങള്‍ ഇത്തരത്തില്‍ 300 പ്ലസ് സ്‌ട്രൈക്ക് റേറ്റില്‍ അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. ഈ പട്ടികയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ ജാക്ക് ഫ്രേസര്‍ മക്ഗുര്‍കാണ് ഇത്രയും സ്‌ട്രൈക്ക് റേറ്റില്‍ അര്‍ധ സെഞ്ച്വറി രണ്ട് തവണ ഐപിഎല്ലില്‍ നേടിയ മറ്റൊരു താരം.

നേരത്തെ ഈ സീസണിന്റെ തുടക്കത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ പോരാട്ടത്തില്‍ വൈഭവ് അര്‍ധ സെഞ്ച്വറി നേടിയിരുന്നു. അന്ന് 17 പന്തില്‍ 52 റണ്‍സാണ് 15കാരന്‍ അടിച്ചത്. സ്‌ട്രൈക്ക് റേറ്റ് 305.88. പിന്നാലെയാണ് ഗുവാഹത്തിയില്‍ 300 സ്‌ട്രൈക്ക് റേറ്റില്‍ അര്‍ധ ശതകം വീണ്ടും നേടിയത്.

Vaibhav Sooryavanshi
ടി20യില്‍ പുതിയ നാഴികക്കല്ല്; രണ്ടാമത്തെ ഇന്ത്യന്‍ താരം, ജഡേജ എലീറ്റ് ക്ലബില്‍

ഐപിഎല്ലിലെ 300 സ്‌ട്രൈക്ക് റേറ്റിലെ അര്‍ധ സെഞ്ച്വറികള്‍

റൊമാരിയോ ഷെപ്പേര്‍ഡ് (ആര്‍സിബി): 16 പന്തില്‍ 53, സ്‌ട്രൈക്ക് റേറ്റ്- 378.57

പാറ്റ് കമ്മിന്‍സ് (ആര്‍സിബി): 19 പന്തില്‍ 563, സ്‌ട്രൈക്ക് റേറ്റ്- 373.33

ജാക്ക് ഫ്രേസര്‍ മക്ക്ഗുര്‍ക് (ഡിസി): 28 പന്തില്‍ 65, സ്‌ട്രൈക്ക് റേറ്റ്- 361.11

സുരേഷ് റെയ്‌ന (സിഎസ്‌കെ): 25 പന്തില്‍ 87, സ്‌ട്രൈക്ക് റേറ്റ്- 348

യൂസുഫ് പഠാന്‍ (കെകെആര്‍): 22 പന്തില്‍ 72, സ്‌ട്രൈക്ക് റേറ്റ്- 327.27

നിക്കോളാസ് പൂരാന്‍ (എല്‍എസ്ജി): 19 പന്തില്‍ 62, സ്‌ട്രൈക്ക് റേറ്റ്- 326.31

കെഎല്‍ രാഹുല്‍ (പിബികെഎസ്): 16 പന്തില്‍ 51, സ്‌ട്രൈക്ക് റേറ്റ്- 318.75

സുനില്‍ നരെയ്ന്‍ (കെകെആര്‍): 17 പന്തില്‍ 54, സ്‌ട്രൈക്ക് റേറ്റ്- 317.64

ജാക്ക് ഫ്രേസര്‍ മക്ക്ഗുര്‍ക് (ഡിസി): 27 പന്തില്‍ 84, സ്‌ട്രൈക്ക് റേറ്റ്- 311.11

വൈഭവ് സൂര്യവംശി (ആര്‍ആര്‍): 17 പന്തില്‍ 52, സ്‌ട്രൈക്ക് റേറ്റ്- 305.88

കീരന്‍ പൊള്ളാര്‍ഡ് (എംഐ): 17 പന്തില്‍ 51, സ്‌ട്രൈക്ക് റേറ്റ്- 300

വൈഭവ് സൂര്യവംശി (ആര്‍ആര്‍): 26 പന്തില്‍ 78, സ്‌ട്രൈക്ക് റേറ്റ്- 300

Vaibhav Sooryavanshi
ടോസ് പഞ്ചാബിന്; സണ്‍റൈസേഴ്‌സിനെ ബാറ്റിങിനയച്ചു
Summary

IPL 2026: Vaibhav Sooryavanshi reached his half-century in 15 balls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com