അഡ്രിയാൻ ലൂണ പടിയിറങ്ങി! ലോണിൽ വിദേശ ലീ​ഗിലേക്ക്; ബ്ലാസ്റ്റേഴ്സിന് കനത്ത അടി

ഒരു വർഷ കരാറിലാണ് താരം ടീം വിട്ടത്
kerala blasters loans out club captain adrian luna
adrian lunax
Updated on
1 min read

കൊച്ചി: ഐഎസ്എൽ പോരാട്ടങ്ങൾ വീണ്ടും തുടങ്ങാനുള്ള നീക്കങ്ങൾ നടക്കുന്നതിനിടെ കേരള ബ്ലാസ്റ്റേഴ്സിനു വൻ തിരിച്ചടി. ബ്ലാസ്റ്റേഴ്സ് നായകനും നെടുംതൂണുമായ അഡ്രിയാൻ ലൂണ ടീം വിട്ടു. ബ്ലാസ്റ്റേഴ്സ് സമൂഹ മാധ്യമത്തിലെ ഔദ്യോ​ഗിക പേജിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. താരം വായ്പ അടിസ്ഥാനത്തിൽ വിദേശ ക്ലബിലേക്കു ചേക്കേറി.

ഏത് ടീമിലേക്കാണ് താരം പോയത് എന്നത് സംബന്ധിച്ചു ബ്ലാസ്റ്റേഴ്സ് വ്യക്തത വന്നിട്ടില്ല. ലൂണയെ വായ്പാടിസ്ഥാനത്തിൽ കൈമാറിയെന്നു ടീം വ്യക്തമാക്കി. ഒരു വർഷത്തെ കരാറിലാണ് താരം ക്ലബ് മാറിയത്. യുറു​ഗ്വെ താരമായ ലൂണ ഇന്തോനേഷ്യൻ ക്ലബിലേക്കാണ് പോയതെന്നു സൂചനകളുണ്ട്. നിലവിൽ ലൂണയ്ക്കു ബ്ലാസ്റ്റേഴ്സുമായി 2027 മെയ് 31 വരെ കരാർ നിലവിലുണ്ട്.

kerala blasters loans out club captain adrian luna
7 കളിയില്‍ ഒരു ജയം മാത്രം; എന്‍സ്‌കോ മരെസ്ക്കയുടെ 'ചെല്‍സി കസേര'യും തെറിച്ചു!

2021-22 സീസണിലാണ് ലൂണ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ആദ്യ മൂന്ന് സീസണുകളിലേയും മികവ് കഴിഞ്ഞ സീസണിൽ താരത്തിനു പുറത്തെടുക്കാനായില്ല. കഴിഞ്ഞ സീസണിൽ താരം 6 അസിസ്റ്റുകൾ നൽകിയെങ്കിലും ഒരു ​ഗോൾ പോലും നേടിയില്ല.

ആദ്യ സീസണിൽ മിന്നും ഫോമിലാണ് താരം കളിച്ചത്. 6 ​ഗോളടിച്ചു തിളങ്ങിയ താരം ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായകമായിരുന്നു. വുകുമനോവിചിന്റെ പരിശീലന കാലയളവിൽ നിർണായക സ്ഥാനത്തായിരുന്നു ലൂണ. താരത്തിന്റെ പടിയിറക്കം ബ്ലാസ്റ്റേഴ്സ് ആരാധകരേയും നിരാശപ്പെടുത്തുന്നതാണ്.

kerala blasters loans out club captain adrian luna
മാർഷ് നയിക്കും; ഇന്ത്യൻ മണ്ണിൽ കപ്പടിക്കാൻ സ്പിന്നർമാരെ ഇറക്കി ഓസ്ട്രേലിയ; ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
Summary

Kerala Blasters confirmed that that the loan deal was a mutually agreed arrangement between adrian luna and the club.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com