നാലാമതും തോറ്റു! സീസണിലെ മൂന്ന് ഹോം മാച്ചുകളിലും പരാജയം; മാറ്റമില്ലാതെ ബ്ലാസ്റ്റേഴ്‌സ്‌

42ാം മിനിറ്റില്‍ ചെന്നൈയിന്റെ ഇമ്രാന്‍ ഖാന്‍ നേടിയ ഗോളിലാണ് വിജയം സന്ദര്‍ശകരുടെ കൂടെ പോയത്.
kerala blasters lost to chennai by one goal
kerala blasters lost to chennai by one goalfacebook
Updated on
1 min read

കൊച്ചി: ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ നാലാം മത്സരത്തിലും തോല്‍വി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ചെന്നൈയിന്‍ എഫ്‌സിയാണ് മഞ്ഞപ്പടയെ വീഴ്ത്തിയത്. ഈ സീസണില്‍ നടന്ന മൂന്ന് ഹോം മാച്ചുകളിലും ഇതോടെ ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയായി.

kerala blasters lost to chennai by one goal
സുരക്ഷാ ആശങ്ക; ഇംഗ്ലണ്ട് വനിതാ ടീമിന്റെ അബുദാബിയിലെ പരിശീലനം ഒഴിവാക്കി

42ാം മിനിറ്റില്‍ ചെന്നൈയിന്റെ ഇമ്രാന്‍ ഖാന്‍ നേടിയ ഗോളിലാണ് വിജയം സന്ദര്‍ശകരുടെ കൂടെ പോയത്. തിരിച്ചടിക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ സകല പരിശ്രമങ്ങളും വെള്ളത്തില്‍ വരച്ച രേഖയായി. അഞ്ച് മാറ്റങ്ങളോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്‌സിക്കെതിരേ ഇറങ്ങിയത്. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചത്. എന്നാല്‍ മുന്നേറ്റങ്ങള്‍ മിസ് പാസാകുന്നതാണ് കണ്ടത്. ചെന്നൈയിന്‍ എഫ്‌സി ആദ്യ സമയങ്ങളില്‍ത്തന്നെ ഗോളവസരം സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പാളിച്ച ബ്ലാസ്റ്റേഴ്‌സിന് കരുത്തായി മാറി. കൃത്യമായ പാസുകളിലൂടെ ചെന്നൈയിന്‍ കരുത്തുകാട്ടി.

kerala blasters lost to chennai by one goal
പൊരുതി നിന്നത് ജെമിമ മാത്രം; പിങ്ക് ടെസ്റ്റില്‍ ഇന്ത്യന്‍ വനിതകള്‍ 198ല്‍ പുറത്ത്

പോയിന്റൊന്നുമില്ലാതെ 12ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. മാര്‍ച്ച് 14ന് കൊല്‍ക്കത്തയില്‍ ഈസ്റ്റ് ബംഗാളുമായാണ് അടുത്ത കളി.

Summary

kerala blasters lost to chennai by one goal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com