തോറ്റു തോറ്റു മടുത്തു, ബ്ലാസ്റ്റേഴ്‌സ് കോച്ചിന്റെ പണി പോയി

ഈ സീസണിൽ ഇതുവരെ ആറ് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. അതിൽ ഒരു മത്സരത്തിൽ സമനില നേടുകയും ബാക്കി 5 മത്സരങ്ങളിൽ തോൽക്കുകയും ചെയ്തിരുന്നു.
 David Catala
Kerala Blasters Set to Sack Head Coach David Catala After Poor Season Startfile
Updated on
1 min read

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ മുഖ്യ പരിശീലകൻ ഡേവിഡ് കറ്റാലയെ പുറത്താക്കി. സീസണിലെ മോശം പ്രകടനത്തെത്തുടർന്നാണ് പരിശീലകനെ മാറ്റാൻ മാനേജ്‍മെന്റ് തീരുമാനിച്ചത്. ഇക്കാര്യത്തിൽ കോച്ചും മാനേജ്‍മെന്റും തമ്മിൽ ധാരണയിലെത്തി. പകരം ആരാകും അടുത്ത കോച്ച് എന്ന കാര്യത്തിൽ ക്ലബ് വ്യക്തത വരുത്തിയിട്ടില്ല.

 David Catala
'പ്ലീസ്... ഒന്നു വരണം', ഇന്ത്യയ്ക്കെതിരായ പരമ്പരയുടെ തീയതി പ്രഖ്യാപിച്ച് ബംഗ്ലാദേശ്; ഒന്നും മിണ്ടാതെ ബിസിസിഐ

ഈ സീസണിൽ ഇതുവരെ ആറ് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. അതിൽ ഒരു മത്സരത്തിൽ സമനില നേടുകയും ബാക്കി 5 മത്സരങ്ങളിൽ തോൽക്കുകയും ചെയ്തിരുന്നു. ഇതോടെ പോയിന്റ് ടേബിളിൽ 13 മത്തെ സ്ഥാനത്താണ് ടീം ഇപ്പോൾ ഉള്ളത്. ഇത്തവണ ഐ എസ് എല്ലിൽ ഏറ്റവും കുറവ് പോയിന്റുള്ള ടീമിനെ ഐ ലീഗിലേക്ക് തരം താഴ്ത്തും. നിലവിലെ സ്ഥിതി തുടരുക ആണെങ്കിൽ ക്ലബ് ഐ എസ് എല്ലിൽ നിന്ന് പുറത്താകാനാണ് സാധ്യത.

 David Catala
വീണ്ടും തോൽവി, പഞ്ചാബ് എഫ്‌സിക്ക് മുന്നിലും കീഴടങ്ങി ബ്ലാസ്റ്റേഴ്‌സ്

യുറോപ്യന്‍ ഫുട്‌ബോളില്‍ ദീര്‍ഘകാല അനുഭവ സമ്പത്തുള്ള സ്പാനിഷ് ഫുട്‌ബോള്‍ താരമായിരുന്നു കറ്റാല. കറ്റാലയുടെ വരവ് ടീമിന് വലിയ മുത്തക്കൂട്ടാകും എന്നായിരുന്നു ആരാധകരുടെ വിലയിരുത്തൽ. എന്നാൽ മോശം പ്രകടനം തുടർക്കഥ ആയതോടെ കോച്ചിനെ പുറത്താക്കി മുഖം രക്ഷിക്കാനാണ് ടീം മാനേജ്‍മെന്റിന്റെ ശ്രമം എന്നാണ് ആരാധകരുടെ വിമർശനം. 2026 വരെയുള്ള ഒരു വര്‍ഷത്തേക്കുള്ള കരാറാണ് കേരള ബ്ലാസ്‌റ്റേഴ്‌സുമായി ഇദ്ദേഹം ഒപ്പുവച്ചിരുന്നത്.

Summary

Kerala Blasters Set to Sack Head Coach David Catala After Poor Season Start.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com